മൊസൂളില്‍ ഐഎസ് ഭീകരര്‍ ഒരു ലക്ഷം പൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരര്‍ ഒരു ലക്ഷം പൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു. ഇറാഖിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പ്രതിനിധി ബ്രൂണോ ഗെഡോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊസൂളിന് പുറത്തുനിന്നു പോലും ജനങ്ങളെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടുവന്ന് മനുഷ്യകവചമാക്കി ഉപയോഗിക്കുന്നു വെന്നാണ് ബ്രൂണോ ഗെഡോ പറയുന്നത്. ഐഎസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ, വൈദ്യുതിയോ ഇല്ലാതെയുള്ള ദുരിത ജീവിതത്തിലാണ് ജനങ്ങള്‍. ടൈഗ്രിസ് നദി കടന്നും മറ്റും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെയാകട്ടെ ഭീകരര്‍ വെടിവെച്ചു വീഴ്ത്തുകയാണ്.

ഐഎസ് ഭീകരരില്‍ നിന്നും മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ അവസാനവട്ട പോരാട്ടം തുടങ്ങിയത് ഒന്‍പത് മാസങ്ങള്‍ക്കു മുന്‍പാണ്. സൈന്യം ഓരോ സ്ഥലവും പിടിച്ചെടുക്കുമ്പോഴും അവിടെ നിന്നും പൗരന്‍മാരെയും കൊണ്ടാണ് ഭീകരര്‍ പിന്‍വാങ്ങുന്നത്. ഇതിനോടകം എട്ടുലക്ഷത്തിലധികം പേര്‍ മൊസൂള്‍ വിട്ടുപോവുകയും ഒരു ലക്ഷത്തിലധികം പേര്‍ ഐഎസിന് നിയന്ത്രണം നഷ്ടപ്പെട്ട കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ബാക്കിയുള്ളവര്‍ യുഎന്‍ ക്യാമ്പുകളിലും, മറ്റു പ്രദേശങ്ങളിലും അഭയം പ്രാപിച്ചിരിക്കുകയാണ്. പലായനം ചെയ്തവരില്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് സഹായമെത്തിക്കാനായെന്നാണ് യുഎന്‍ അറിയിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: