മെല്‍ബണ്‍ . മെല്‍ബണിലെ മിച്ചത്ത് താമസമാക്കിയ ജോഷി സെബാസ്റ്റ്യന്‍ (45) ഇന്നലെ വൈകീട്ട് 8 മണിക്ക് വീട്ടില്‍ വച്ച് നിര്യതനായി.ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേല്‍ സെബാസ്റ്റ്യന്റെ മകനാണ്.കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു.
ശവസം സ്‌കാരം പിന്നീട് മെല്‍ബണില്‍ വച്ച് നടത്തപ്പെടും.സീറോമലബാര്‍ സഭയുടെ ബോക്‌സ് ഹില്‍ വാര്‍ഡിലെ വളരെ സജീവവും ഗായക സംഘത്തിലെ അംഗവുമായിരുന്നു ജോഷി. ഭാര്യ മന്‍ജു സെബാസ്റ്റ്യന്‍ കാസര്‍ ഗോഡ് ബളാല്‍ ഓലിക്കല്‍ കുടുംബാംഗമാണ്.അയര്‍ലണ്ടിലെ കാവനില്‍ നിന്നു രണ്ട് വര്‍ഷം മുന്‍പാണ് ജോഷിയും കുടുംബവും മെല്‍ബണില്‍ എത്തിയത്. അയര്‍ലണ്‍റ്റിലെ ആദ്യകാല ഗാനമേള ട്രൂപ്പായ സെലസ്റ്റിയന്‍ ഓര്‍ക്കസ്ട്രയുടെ പ്രധാന ഗായകനായിരുന്നു ജോഷി.
ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ക്രിസ്‌റ്റോ, ആഷ്‌ലി, ജെറാള്‍ഡ് എന്നിവരാണ്.ജോഷിയുടെ മൃതദേഹം കാണുവാന്‍ സുഹൃത്തുക്കളും നാട്ടുകാരുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു. വീട്ടില്‍ മരിച്ചതിനാല്‍ കോറോണര്‍ എത്തി തുടര്‍ നടപടികള്‍ ചെയ്തു.ശവസംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയായില്‍ നടത്തപ്പെടും.