തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദബാധ അയര്‍ലണ്ടില്‍ വര്‍ധിക്കുന്നു.

നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രിയുടെ കണക്കനുസരിച്ച് തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സര്‍ ബാധ അയര്‍ലണ്ടില്‍ വര്‍ധിച്ചുവരുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. 2014 -ല്‍ ക്യാന്‍സര്‍ സൊസൈറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 10 ,304 നോണ്‍ -മെലാനോമ സ്‌കിന്‍ ക്യാന്‍സറും 1041 മെലാനോമ സ്‌കിന്‍ ക്യാന്‍സറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് മൂലമാണ് പ്രധാനമായും തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദ ബാധ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇത് തടയാന്‍ പ്രചരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐറിഷ് സ്‌കിന്‍ ഫൗണ്ടേഷന്‍ സൊസൈറ്റി. സ്‌കിന്‍ ക്യാന്‍സറിനെ എത്രമാത്രം തടയാന്‍ പറ്റുമെന്ന് അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം.

ലോകത്ത് സ്‌കിന്‍ ക്യാന്‍സര്‍ പതിവായ രാജ്യങ്ങളില്‍ പതിനാലാം സ്ഥാനത്താണ് അയര്‍ലന്‍ഡ്. ശരീരത്തില്‍ മെലാനിന്റെ അളവ് കുറഞ്ഞ വെളുത്ത നിറമുള്ളവര്‍ ആയതിനാല്‍ മെലാനോമ ഉണ്ടാവാനുള്ള സാധ്യത 70 ശതമാനം കൂടുതലുമാണ്. തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദം പലതരത്തിലുണ്ടെങ്കിലും മെലാനോമ ബാധിച്ചവര്‍ക്ക് അത് മറ്റ് അവയവങ്ങളെയും സാരമായി ബാധിക്കും ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് ക്യാന്‍സര്‍ രോഗ വിദര്‍ധര്‍ വിലയിരുത്തുന്നു. സൂര്യപ്രകാശത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളാണ് മനുഷ്യ ശരീരത്തില്‍ തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സറിന് കാരണമാകുന്നത്.

സൂര്യപ്രകാശത്തോടു കൂടുതല്‍ അടുത്തു നിക്കുന്ന ചര്‍മ്മ ഭാഗത്താണ് സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത്. എന്നാല്‍ മറ്റു ഭാഗങ്ങളെ നമുക്ക് തള്ളിക്കളയാനാകില്ല. ചര്‍മ്മത്തിലെ ക്യാന്‍സറിന് മുന്നറിയിപ്പ് തരുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. മുഖം, ചെവി, കഴുത്ത്, ചുണ്ട്, കൈകളുടെ പുറകില്‍ എന്നിവിടങ്ങളിലാണ് പ്രാരംഭ ലക്ഷണങ്ങള്‍ കാണുന്നത്. ഇവ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ത്വക്കിലെ ക്യാന്‍സര്‍ വളരെ സാവധാനം അല്ലെങ്കില്‍ വളരെ വേഗത്തില്‍ വളരുന്ന ഒന്നാണ്. ഈ ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ വേഗത്തില്‍ ചികിത്സിക്കേണ്ടതാണ്.

മെലാനോമ എന്ന സ്‌കിന്‍ ക്യാന്‍സര്‍ തുടങ്ങുന്നത് ത്വക്കിന് മെലാനിന്‍ എന്ന നിറം ഉത്പ്പാദിപ്പിക്കുന്ന കോശങ്ങളിലാണ് മെലാനോമ ഒരു ചെറിയ ശതമാനം മാത്രമേ ത്വക്കിലെ ക്യാന്‌സറിന് കാരണമാകുന്നുള്ളൂ. എന്നാല്‍ നോണ്‍ മെലാനോമ സ്‌കിന്‍ ക്യാന്‍സറാണ് ഏറ്റവും അപകടകാരി. എന്തു മാറ്റവും ത്വക്കിലെ ക്യാന്‌സറിന്റെ ലക്ഷണമാകാം. മറുകിന്റെ നിറവും വലിപ്പവും, കറുത്ത നിറത്തിലുള്ള എന്തെങ്കിലും വളര്‍ച്ച, കറുത്ത മറുകിന് ചുറ്റും നിറവ്യത്യാസമോ, നിറവ്യത്യാസം വ്യാപിക്കുകയോ ചെയ്യുന്നത് എല്ലാം ത്വക്കിലെ ക്യാന്‌സറിന്റെ ലക്ഷണങ്ങളാണ്.

നിങ്ങളുടെ അരിമ്പാറയില്‍ എന്തെങ്കിലും മാറ്റമോ, മറ്റെന്തെങ്കിലും വളര്‍ച്ചയോ, തൊലി ഇളകിപോകുകയോ, രക്തസ്രാവമോ ഉണ്ടെങ്കില്‍ ഡോക്ടറിനെ കാണാന്‍ മടിക്കരുത്. അഞ്ചു മുതല്‍ ആറു മില്ലിമീറ്റര്‍ വരെയുള്ള മറുകുകള്‍ ത്വക്കിലെ ക്യാന്‌സ റിന്റെ ലക്ഷണമാണ്. ഒരു ആകൃതിയും ഇല്ലാത്ത അടയാളങ്ങളും മറുകുകളും ഇതിന്റെ ലക്ഷണത്തിപ്പെടും. മറുകിന്റെ നിറം ബ്രൗണോ പിങ്കോ ആണെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. എന്നാല്‍ മറുകിന്റെ നിറം നീലയോ, കറുപ്പ്, വെള്ള, ചുവപ്പ് ഇവയിലേതെങ്കിലുമാണെങ്കില്‍ അത് ത്വക്കിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: