M50 റോഡില്‍ അപകടം: വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍

ഡബ്ലിന്‍: M50 റോഡില്‍ ഇന്ന് രാവിലെ 6 .40 നു സംഭവിച്ച അപകടത്തെ തുടര്‍ന്ന് ഒരു ലൈനില്‍ മാത്രമാണ് ഗതാഗത സൗകര്യം അനുവദിച്ചിട്ടുള്ളത്. അഞ്ച് കാറുകളാണ് ഇവിടെ കൂട്ടിമുട്ടിയത്. ജങ്ഷനില്‍ 12 ഫെര്‍ ഹൌസിനും ജങ്ഷനില്‍ 13 ബാലിന്റിയറിനും ഇടയിലാണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടി സംഭവിച്ചത്. ഇതോടെ റോഡിന്റെ ഇടതു വലത് ലൈനില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. റോഡില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അപകടത്തില്‍ പരുക്കുപറ്റിയവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: