ട്രാക്കര്‍ മോര്‍ട്ടഗേജ് വിവാദം: ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ നിലപാടില്‍ ഉപഭോക്താക്കള്‍ക്ക് അതൃപ്തി

മോര്‍ട്ടഗേജ് വിവാദവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയ അമിത ലോണ്‍ തുക എങ്ങിനെ പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ ബാങ്ക് ഓഫ് അയര്‍ലന്‍ഡ് നിശബ്ദത പാലിക്കുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലോണ്‍ തുക കൂടുതലായി ഈടാക്കിയത് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കൈക്കൊണ്ടില്ലെന്ന ആരോപണം ശക്തമാണ്. വര്‍ഷങ്ങളായി ലോണ്‍ തുക തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍ക്ക് അധികമായി ഈടാക്കിയ തുക തിരിച്ചുനല്‍കുകയോ അല്ലെങ്കില്‍ ലോണ്‍ ഇനത്തിലേക്ക് കൈമാറ്റം ചെയ്തു ഉപഭോക്താക്കള്‍കൂടെ നഷ്ടം നികത്താന്‍ അമാന്തിക്കുന്നതില്‍ വ്യാപക ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

ട്രാക്കര്‍ മോര്‍ട്ടഗേജില്‍ ഉണ്ടായ വീഴ്ചകള്‍ 10 ,000 അകൗണ്ടുകളെയാണ് പ്രതികൂലമായി ബാധിച്ചത്. ഇരകളായവര്‍ക്ക് ഡിസംബറില്‍ തന്നെ കത്തുകളയച്ച ബാങ്ക് 2017 ബെബ്രുവരിയോടെ എല്ലാം ശരിയാകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. ബാങ്കുമായി ബന്ധപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ നടന്നുകൊണ്ടരിക്കുകയാണെന്ന വിവരമാണ് ലഭിക്കുന്നത്. ട്രാക്കര്‍ മോര്‍ട്ടഗേജില്‍ അകപ്പെട്ടു കൂടുതല്‍ തുക ലോണ്‍ അടക്കേണ്ടി വന്ന ഒരു സ്ത്രീ തന്റെ ദുരിതപൂര്‍ണമായ അവസ്ഥ വിവരിക്കുകയാണ്. ഡിമന്‍ഷ്യ ബാധിച്ച തന്റെ അമ്മയെ പരിചരിക്കാന്‍ പണം ചിലവിടേണ്ടിവരുന്ന ഇവര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനിടയില്‍ ആണ് മോര്‍ട്ട ഗേജ് ലോണ്‍ അടച്ചുകൊണ്ടരിക്കുന്നത്.

ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയ അമിത തുക തിരിച്ചു നല്‍കുമെന്ന ഉറപ്പു ലഭിച്ചെങ്കിലും ഇത് സംബന്ധിച്ച ഒരു വിവരവും ഇതുവരെ പുറത്തു വന്നിട്ടില്ല. അയര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കിയ മലയാളി സമൂഹം ഉള്‍പ്പെടുന്ന കുടിയേറ്റക്കാരും ട്രാക്കര്‍ മോര്‍ട്ടഗേജ് അനധികൃത പണമിടപാടില്‍ കുടുങ്ങിയിട്ടുണ്ട്. ബാങ്കിന്റെ ഭാഗത്തു നിന്നും സംഭവിച്ച ഇത്തരം വീഴ്ചകയില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പരിതാപകരമായ ചൂഷണം അംഗീകരിക്കാനാവാത്തതാണ്.

എ എം

Share this news

Leave a Reply

%d bloggers like this: