ഹോം വര്‍ക്കായി ആത്മഹത്യാ കുറിപ്പ്; സ്‌കൂളിനെതിരെ പ്രതിഷേധം

 
കുട്ടികളോട് ആത്മഹത്യ കുറിപ്പ് ഹോംവര്‍ക്കായി ചെയ്തു കൊണ്ടു വരാന്‍ പറഞ്ഞ ഇംഗ്ലീഷ് അധ്യാപികക്കെതിരെ ഇംഗ്ലണ്ടില്‍ പ്രതിഷേധം. ഷെയ്ക്കസ്പിയറിന്റെ മാക്ബത്ത് പഠിപ്പിക്കുന്ന അധ്യാപികയാണ് തന്റെ 60 വിദ്യാര്‍ഥികളോട് ഹോം വര്‍ക്കായി ആത്മഹത്യ കുറിപ്പെഴുതി കൊണ്ട് വരാന്‍ പറഞ്ഞത്.

ലണ്ടനിലെ കിഡ്ബ്രൂക്കില്‍ തോമസ് ടാലിസ് സ്‌കൂളിലാണ് വിവാദ സംഭവം അരങ്ങേറിയത്. മാക്ബത്തിലെ അവസാന ഭാഗത്തില്‍ ലേഡി മാക്മത്ത് സ്വന്തം ജീവനെടുക്കുന്ന കഥാ സന്ദര്‍ഭം കുട്ടികളെ പഠിപ്പിച്ച ശേഷമാണ് കുട്ടികളോട് അവരുടെ പ്രിയപ്പട്ടവര്‍ക്കായി വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പെഴുതി കൊണ്ടു വരാന്‍ അധ്യാപിക ആവശ്യപ്പെട്ടത്.

എന്നാല്‍ അധ്യാപിക ഉന്നയിച്ച ഈ ആവശ്യത്തിന് ശേഷം കുട്ടികളില്‍ പലരും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം.’തന്റെ മകളുടെ മൂന്ന് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത സംഭവം മുന്നില്‍ നില്‍ക്കെ അവളോട് കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ടു. താനിതെഴുതാന്‍ മാനസികമായി തയ്യാറല്ലെന്ന് അറിയിച്ചിട്ടും മകളെ നിര്‍ബന്ധിച്ചു’, അമ്മ പരാതിപ്പെടുന്നു. ബുദ്ധിശൂന്യവും വിവേകമില്ലാത്തതുമായ പ്രവൃത്തിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: