ട്രംപുമായുള്ള വരേദ്കറുടെ ഔദ്യോഗിക ഫോണ്‍ സംഭാഷണം ഇന്ന് വൈകിട്ട് നടക്കും

ഡബ്ലിന്‍: ഐറിഷ് പ്രധാനമന്ത്രിയായി നിയമിതനായതിന് ശേഷമുള്ള ലിയോവരെദ്ക്കറിന്റെ ആദ്യ ഔദ്യോഗിക ഫോണ്‍ സംഭാഷണം യുഎസ് പ്രസിഡന്റുമായി ഇന്ന് വൈകിട്ട് 4 നു നടക്കും. യു.എസ്സുമായി സൗഹൃദപരമായും, നയതന്ത്രപരമായും അടുത്ത് ഇടപെടുന്ന അയര്‍ലന്‍ഡ് ട്രംപ് ഭരണകാലത്തും ആ നിലയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. യു.എസ്-അയര്‍ലന്‍ഡ് വിമാന റൂട്ടിന് യു.എസ്സിലെ പൈലറ്റ് അസോസിയേഷന്റെയും, കോണ്‍ഗ്രസ്സ് അംഗങ്ങളുടെയും എതിര്‍പ്പ് രൂക്ഷമായിരുന്നെങ്കിലും റൂട്ട് ആരംഭിക്കുന്നതിനു ട്രംപിന്റെ മൗനാനുവാദം ഉണ്ടായിരുന്നു.

പല രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ച ട്രംപ് പക്ഷെ അയര്‍ലന്‍ഡിന് മുകളില്‍ കടുത്ത നിലപാടിലേക്ക് പോയില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. മുന്‍ ഐറിഷ് പ്രശനമന്ത്രി എന്റാ കെന്നി ട്രംപിന്റെ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ പരാമര്‍ശങ്ങള്‍ അഴിച്ചുവിട്ടെങ്കിലും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം വീണ്ടും ബന്ധം ഊഷ്മളമാക്കി. മാത്രമല്ല ചരിതപ്രധാനമായ സെന്റ് പാട്രിക് ആഘോഷത്തിന് എന്റാ കെന്നി യു.എസ്സില്‍ എത്തുകയും ചെയ്തിരുന്നു. ഇത് കൂടാതെ യു.എസ്സിലുള്ള അനധികൃത ഐറിഷ് കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളിലും അയര്‍ലന്‍ഡിന് പ്രതികൂലമായ നിലപാട് യു.എസ് സ്വീകരിച്ചിരുന്നില്ല. ഇന്ന് വരേദ്കറുമായി സംസാരിക്കുന്നതിനു മുന്‍പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രൊനുമായും ട്രംപ് ഫോണില്‍ സംസാരിക്കും.
എ എം

Share this news

Leave a Reply

%d bloggers like this: