ഏവയ്ക്ക് സ്വന്തം രാജ്യത്ത് നീതി ലഭിച്ചില്ല: ചികിത്സക്കായി ഹോളണ്ടിലേക്ക് പറക്കുകയാണ് ഏവയുടെ കുടുംബം

ഡബ്ലിന്‍: മകള്‍ ഏവ യുടെ കടുത്ത അപസ്മാര രോഗത്തിന് കഞ്ചാവിന്റെ ഔഷധമൂല്യം പ്രയോജനപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു വേര ടോമി നടത്തിയ സാഹസിക യാത്രക്ക് അധികകാലം പഴക്കമില്ല. കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ വരെ കാല്‍നടയായി സഞ്ചരിച്ചുകൊണ്ട് തന്റെ പ്രതിഷേധം ലോകത്തെ അറിയിച്ച വേര ടോമി ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസിനെ നേരിട്ട് കണ്ട തന്റെ ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ ഉറപ്പിന്മേല്‍ തിരികെപ്പോയി ഏവയുടെ അമ്മ വേരെക്കു പക്ഷെ തന്റെ മകളുടെ അസുഖം മാറ്റാന്‍ ആവശ്യമായ കഞ്ചാവ് ചികിത്സ ആരോഗ്യ വകുപ്പ് നിഷേധിക്കുകയായിരുന്നു.

വീണ്ടും വേര ടോമി പ്രതിഷേധിച്ചെങ്കിലും സ്വന്തം രാജ്യത്ത് അനുമതി ലഭിക്കാത്തതിനാല്‍ തന്റെ മകളുടെ ചികിത്സയ്ക്ക്കായി ഇവര്‍ ഹോളണ്ടിലേക്ക് പറക്കാന്‍ തുടങ്ങുകയാണ്. ഏവയ്ക്ക് ഹോളണ്ടില്‍ സി.ബി.ഡി., ടി.എച്ച്.സി ചികിത്സ ലഭ്യമാക്കും. തന്റെ ഫേസ്ബുക് പേജിലൂടെയാണ് വേര ടോമി ഇക്കാര്യം പങ്ക് വെച്ചിരിക്കുന്നത്. ഡ്രാമീറ്റ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന മാരകമായ അപസ്മാര രോഗിയാണ് വേറെയുടെ മകള്‍ ഏവ. ഫേസ്ബുക്ക് പേജിലൂടെയുള്ള പോസ്റ്റിന്റെ ഫലമായി 21,000 യൂറോ ചികിത്സ ധനസഹായം ഏവയ്ക്കായി ശേഖരിച്ചിരുന്നു.

അയര്‍ലണ്ടില്‍ ഏവയെപ്പോലുള്ള 4 ശതമാനം രോഗികള്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. കഞ്ചാവ് ചികിത്സ നിയമവിധേയമാക്കിയാല്‍ ഇത് വന്‍തോതിലുള്ള ദുരുപയോഗങ്ങള്‍ക്ക് കാരണമാകുമെന്ന കാരണത്താല്‍ എച്ച്.എസ്.ഇ വേരയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: