‘പിക്ചര്‍ ഗാര്‍ഡ്” വരുന്നു: ഫെയ്സ്ബുക്ക് പ്രെഫൈല്‍ പിക്ചര്‍ ഇനിയാരും മോഷ്ടിക്കില്ല

ഫെയ്സ്ബുക്കില്‍ അക്കൗണ്ടുള്ള പെണ്‍കുട്ടികളില്‍ ഭൂരിഭാഗം ആളുകളും തങ്ങളുടെ സ്വന്തം ചിത്രം പ്രെഫൈല്‍ പിക്ചറാക്കി ഇടാറില്ല. സുരക്ഷാ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഫ്രണ്ട്സ് ലിസ്റ്റിലുള്ള ആര്‍ക്കും ചിത്രം സേവ് ചെയ്തെടുക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ അത്തരത്തിലുള്ള അത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പൂക്കളും സിനിമാതാരങ്ങളേയും പ്രൊഫൈല്‍ പിക്ചറാക്കാന്‍ മുതിരുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലൊരു പേടി വേണ്ട. ഇന്ത്യയിലുള്ള സ്ത്രീ സുരക്ഷയെ ലക്ഷ്യമാക്കി പ്രൊഫൈല്‍ പിക്ചറിന്റെ ദുരൂപയോഗം തടയുന്നതിനു വേണ്ടി ഫെയ്സ്ബുക്ക് പുതിയ സുരക്ഷാ ക്രമീകരണം ഒരുക്കുകയാണ്. പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡ്, പ്രൊഫൈല്‍ പിക്ചര്‍ ഡിസൈന്‍ എന്നീ രണ്ടു പുതിയ ഓപ്ഷനുകളാണ് ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നത്.

നമ്മുടെ ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡ് ആക്ടിവേറ്റ് ചെയ്താല്‍ മറ്റുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്നു ആ ചിത്രം കാണാന്‍ മാത്രമേ സാധിക്കൂ. അത് ഒരു തരത്തിലും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കുകയില്ല. പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡ് ആക്്ടിവേറ്റ് ചെയ്താല്‍ പ്രൊഫൈല്‍ പിക്ചറിനു ചുറ്റും നീല നിറത്തിലുള്ള ബോര്‍ഡര്‍ തെളിഞ്ഞു കാണാം. ഇത്തരത്തിലുള്ള ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യാനോ കോപ്പി ചെയ്തെടുക്കാനോ സാധിക്കുകയില്ല.

സ്ത്രീകളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു സുരക്ഷ ഒരുക്കാന്‍ തയ്യാറാകുന്നത്. ജൂണ്‍ 27 കൂടി ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും. ഇന്ത്യയിലെ പരീക്ഷത്തിനു ശേഷം മറ്റു രാജ്യങ്ങളിലേക്കും ഈ സംവിധാനം വിപുലപ്പെടുത്താനാണ് ഫെയ്സ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: