വരേദ്കറിനെ നികുതി പരിഷ്‌കരണം; സാമ്പത്തീക രംഗം കൂപ്പുകുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്

രാജ്യത്തെ നികുതി സമ്പ്രദായത്തില്‍ കാതലായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുവാനുള്ള പ്രധാനമന്ത്രി ലിയോ വരേദ്കറിനെ ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്. അടുത്ത ബജറ്റില്‍ നികുതി ഇനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതോടെ ഐറിഷ് സാമ്പത്തീക രംഗം ശോഷിക്കുമെന്നാണ് യൂണിയന്റെ വാദം. കുറഞ്ഞ വരുമാനക്കാര്‍ക്ക് നികുതി ഭാരം കുറയ്ക്കാന്‍ യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ് എടുത്തുകളയാനുള്ള തീരുമാനത്തെയാണ് യൂണിയന്‍ ശക്തമായി എതിര്‍ക്കുന്നത്.

യുഎസ്സി എടുത്തുമാറ്റപ്പെടുന്നതോടെ വ്യക്തിഗത നികുതി കുത്തനെ ഉയരുന്നതോടൊപ്പം നികുതിഭാരം മുഴുവന്‍ ഒരു വിഭാഗത്ത്‌ന് മുകളില്‍ കെട്ടിവയ്ക്കപ്പെടും. ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തീക ക്രമത്തില്‍ മാറ്റം വരുന്നതോടെ വില വര്‍ധനകള്‍ അല്ലെങ്കില്‍ ഇന്‍ഫ്‌ലാഷന്‍ നിരക്കുകള്‍ ഐറിഷ് സാമ്പത്തീക മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെടുന്നത്. വീട്, വസ്തു വിലകളും കുത്തനെ ഉയരും. ഹെല്‍പ് ടു ബൈ സ്‌കീം എന്ന ഭവന പദ്ധതിയെ പോലും സാമ്പത്തീക പരിഷ്‌കരണം ബാധിച്ചേക്കാം.

തന്റെ പ്രഖ്യാപിത പദ്ധതിയ്ക്ക് ആവശ്യമായ പണം ബഡ്ജറ്റിലൂടെ അനുവദിക്കപ്പെടുമെന്ന വരേദ്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് മറ്റ് നികുതികള്‍ ഒഴിവാക്കിയാല്‍ ഉണ്ടാകുന്ന ശൂന്യതകള്‍ പരിഹരിക്കാന്‍ കഴിയണമെന്നില്ലെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വെള്ളക്കരം നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള വരവ് നിലക്കുമ്പോള്‍ വീണ്ടുമൊരു സാമ്പത്തീക മാന്ദ്യം ഐറിഷ് സാമ്പത്തീക രംഗത്ത് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്ക് വയ്ക്കുന്നത്.

പദ്ധതികള്‍ക്ക് ബഡ്ജറ്റില്‍ പണം അനുവദിക്കുക, പ്രത്യക്ഷ നികുതി, നേരിയ തോതിലുള്ള വില വര്‍ദ്ധനവ്, ധനകമ്മി ഇല്ലാതെയാക്കുക, തൊഴിലില്ലായ്മ കുറയ്ക്കുക, തുടങ്ങിയ ഘടകങ്ങള്‍ സാമ്പത്തീക വളര്‍ച്ചയെ സ്വാധീനിക്കും. എന്നാല്‍ നികുതി സമ്പ്രദായത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ താളക്രമത്തില്‍ ഉണ്ടാകുന്ന വീഴ്ച സാമ്പത്തീക രംഗത്തെ പര്‍ത്തികൂലമായി ബാധിക്കുമെന്ന വാദമാണ് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വയ്ക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: