അയര്‍ലണ്ടില്‍ ഭവന രഹിതരായ കുട്ടികള്‍ 2800; ഫാമിലി ഹബ്ബിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ ഭവന മന്ത്രി

അയര്‍ലണ്ടില്‍ 2,800 കുടുംബങ്ങള്‍ക്ക് വീട് ഇല്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ അടിയന്തിര പാര്‍പ്പിടങ്ങളില്‍ കഴിയുന്ന വീടില്ലാത്ത ആളുകളുടെ എണ്ണം ഇന്ന് പുറത്തുവിട്ടു. ഇതില്‍ വീടില്ലാത്ത കുട്ടികളുടെയും കുട്ടികളുടെയും എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 1,312 കുടുംബങ്ങളും 2,777 കുട്ടികളളുമാണ് അയര്‍ലണ്ടില്‍ ഭവന രഹിതരായവര്‍. ഏപ്രില്‍ മുതല്‍ 69 കുട്ടികളുടെ ഉയര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

മെയ് മാസത്തില്‍ വീടില്ലാത്ത മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 4,922 ആയിരുന്നു. വീടില്ലാത്ത കുടുംബങ്ങളില്‍ 647 പേര്‍ ഡബ്ലിനിലെ വാണിജ്യ ഹോട്ടലുകളിലും ബി & ബി വിഭാഗത്തിലുമാണ് താമസിക്കുന്നത്. മാര്‍ച്ചിലെ സമാനമായ താമസസൗകര്യത്തിലെ 871 എന്ന എണ്ണത്തില്‍ നിന്ന് നേരിയ കുറവ് വന്നിട്ടുണ്ട്. ഹോട്ടലുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്നും അടിയന്തിരസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുന്നുണ്ടെന്നും ഭവന മന്ത്രി ഇഗന്‍ മര്‍ഫി ചൂണ്ടിക്കാട്ടുന്നു.

വീടില്ലാത്ത കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതായി സിന്‍ ഫെയിന്‍ ഭവനവകുപ്പ് വക്താവ് ഇയോന്‍ ബ്രോന്‍ ശക്തമായി വിമര്‍ശിച്ചു. ഓരോ കുടുംബവും ഭവന ഭവനരഹിതരാകുമ്പോള്‍ വേറൊരാള്‍ അത് കൈയടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം മുതല്‍ വാണിജ്യ ഹോട്ടലുകളില്‍ നിന്നും എല്ലാ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കുമെന്ന് മുന്‍ ഭവന മന്ത്രി സൈമണ്‍ കോവ്നി പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കുമെന്ന് ഇപ്പോഴത്ത് ഭവന മന്ത്രി പ്രഖ്യാപിച്ചിരുന്നെകിലും ഇതിനുള്ള നടപടികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഭവന രഹിതര്‍ക്കായി ഹാമിലി ഹബ്ബുകള്‍ നിര്‍മ്മിക്കാനാണ് ഭവന മന്ത്രിയുടെ പദ്ധതി. ഹോട്ടലുകളേക്കാള്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായതും സുഖപ്രദവുമായ താമസസൗകര്യമാണ് ഫാമിലി ഹബ്ബിലൂടെ ലഭ്യമാക്കുകയെന്ന് മര്‍ഫി പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: