അയര്‍ലണ്ട് ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനിമുതല്‍ യു എ ഇ യില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കാം

അയര്‍ലണ്ട് ഉള്‍പ്പെടെ 36 രാജ്യങ്ങളില്‍ ഏതെങ്കിലുമൊരു രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് യുഎഇ ലൈസന്‍സില്ലാതെ വാഹനമോടിക്കാന്‍ അവസരമൊരുങ്ങുന്നു. അയര്‍ലന്റിനൊപ്പം ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്‌റിന്‍, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, കുവൈറ്റ്, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ്, നോര്‍വേ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, റുമാനിയ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റസര്‍ലന്‍ഡ്, തുര്‍ക്കി, യുകെ, യുഎസ് എന്നിവിടങ്ങളില്‍ വാഹനമോടിച്ചു പരിചയമുള്ളവര്‍ക്കോ ലൈസന്‍സ് കൈവശമുള്ളവര്‍ക്കോ ആണ് യുഎഇ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഈ പട്ടികയില്‍പ്പെട്ട ചില രാജ്യങ്ങളിലെ ലൈസന്‍?സുകള്‍ മൊഴിമാറ്റം ചെയ്യേണ്ടിവരും. ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കോണ്‍സുലേറ്റ് കത്ത് മാത്രം മതിയാവും.

അതോടൊപ്പം യുഎഇയില്‍ ആര്‍ ടി ഐ ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങളില്‍ ഈ മാസം മുതല്‍ കാതലായ മാറ്റങ്ങളും പ്രതീക്ഷിക്കാം. പുതിയ ലൈസന്‍സുകളുടെ കാലാവധി രണ്ടു വര്‍ഷമാക്കുന്നത് അടക്കമുള്ള ഭേദഗതികളാണ് നിലവില്‍ വരിക. യുഎഇയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പത്തു വര്‍ഷത്തെ കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സുകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് വിദേശികളുചെ ലൈസന്‍സിന്റെ കാലാവധിയില്‍ മാറ്റം വരും.

ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയതായി ലൈസന്‍സ് എടുക്കുന്ന വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ കാലവധിയുള്ള ലൈസന്‍സായിരിക്കും അനുവദിക്കുക. രണ്ടുവര്‍ഷം കഴിയുന്‌പോള്‍ അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി എടുക്കാം. തുടര്‍ന്ന് ഓരോ അഞ്ചു വര്‍ഷം കൂടുന്‌പോഴും ഡ്രൈവിങ് ലൈസന്‍സ് പുതുക്കണം. പത്തുവര്‍ഷ കാലാവധിയുള്ള നിലവിലെ ലൈസന്‍സുകള്‍ കാലാവധി തീരുന്ന വരെ ഉപയോഗിക്കാം. കാലാവധി തീരുന്‌പോള്‍ ഇത്തരം ലൈസന്‍സുകളും അഞ്ചുവര്‍ഷത്തേക്ക് മാത്രമായിരിക്കും പുതുക്കി നല്‍കുക. സ്വദേശികള്‍ക്കും തുടക്കത്തില്‍ രണ്ടു വര്‍ഷത്തെ ലൈസന്‍സായിരിക്കും ലഭിരക്കുക. എന്നാല്‍ യുഎഇ, ജിസിസി പൗരന്‍മാര്‍ക്ക് പത്തു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കും.

ഡ്രൈവര്‍ തസ്തികയില്‍ ജോലിചെയ്യേണ്ടവര്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ശാരീരികക്ഷമത തെളിയിക്കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം. രാജ്യത്തെ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ഇതിനായി വൈദ്യ പരിശോധന പൂര്‍ത്തിയാക്കണം. സുരക്ഷിതമായി വാഹനമോടിക്കുന്നതിനു തടസ്സമാകുന്ന രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഡ്രൈവര്‍ ജോലി ചെയ്യാന്‍ സാധിക്കില്ല. ഇത്തരം രോഗങ്ങളുടെ പട്ടിക അധികൃതര്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: