ജൂണ്‍ 30 അര്‍ദ്ധരാത്രിയില്‍ ജനിച്ച കുഞ്ഞിന് മാതാപിതാക്കള്‍ ഇട്ട പേര് ജിഎസ്ടി

ഇന്ത്യയൊട്ടാകെ ഏകീകൃത ചരക്ക് സേവനനികുതി (ജിഎസ്ടി)യിലേക്ക് പ്രവേശിച്ചത് ജൂലൈ ഒന്നുമുതലാണ്. ഇത് പ്രാബല്യത്തിലായ ജൂണ്‍ 30 അര്‍ദ്ധരാത്രിയില്‍ ഇതിന്റെ പ്രഖ്യാപനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്നുകൊണ്ടിരിക്കെ രാജസ്ഥാനില്‍ ബിയാവറില്‍ ജനിച്ച കുഞ്ഞിന്  മാതാപിതാക്കള്‍ പേരിട്ടു- ജിഎസ്ടി. രാജ്യം നികുതിഘടനയില്‍ പുതിയ അധ്യായം രചിക്കുന്ന സമയത്ത് പിറന്നുവീണ തങ്ങളുടെ മകന് പേരായി അവന്റെ മാതാപിതാക്കള്‍ക്ക് മറ്റൊരു പേരും ചിന്തിക്കാനുണ്ടായിരുന്നില്ല.

ബിയാവറിലെ ജിഎസ്ടിയെ കുറിച്ച് ലോകം അറിഞ്ഞത് സംസ്ഥാനമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഇക്കാര്യം ട്വീറ്റ് ചെയ്തത് കുഞ്ഞ് ജിഎസ്ടിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്നതോടെയാണ്. ജൂലൈ ഒന്ന് പിറന്ന് രണ്ട് സെക്കന്റുകള്‍ മാത്രം (00.00.02) പിന്നിട്ടപ്പോഴായിരുന്നു. ഈ സമയം പാര്‍ലമെന്റ് ഹാളില്‍ രാഷ്ട്രപതിയം പ്രധാനമന്ത്രിയും പങ്കെടുത്ത ജിഎസ്ടി ഉദ്ഘാടന ചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.

നീണ്ട 17 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ വര്‍ഷം ജൂലൈ മുതല്‍ ഒറ്റ നികുതി ഘടനയിലേക്ക് രാജ്യം മാറിയത്. ഇതോടെ രാജ്യത്ത് പല തലത്തില്‍, പല തരത്തിലായുള്ള അഞ്ഞൂറോളം നികുതികളാണ് ഇല്ലാതായത്. ഇനി ഒരു രാജ്യം ഒരു നികുതി എന്ന നിലയിലേക്ക് രാജ്യം മാറുകയാണെന്നും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ് ജിഎസ്ടി നടപ്പിലാകുന്നതെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിലെ ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: