വാടക വീടുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നിയമം പ്രാബല്യത്തില്‍

വീടുകള്‍ വാടകക്ക് നല്‍കുന്നവര്‍ ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം അവ വാടകക്കാര്‍ക്ക് നല്‍കേണ്ടത്. ഭവന മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ പാടുള്ളു. നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകള്‍ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടുള്ളൂവെന്നും വാടക നിയമം അനുശാസിക്കുന്നു. താമസ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നവരെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ് തങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ഉറപ്പു വരുത്തുകയും വേണം.

പുതിയ നിയമാവലി അനുസരിച്ച് വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും ബാത്ത് റൂം, അടുക്കല്‍ വായു സഞ്ചാരം, അഗ്‌നി ശമന സംവിധാങ്ങള്‍ തുടങ്ങി ആവശ്യം വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഫയല്‍ ബ്ലാങ്കറ്റുകള്‍, കാര്‍ബണ്‍ മോണോക്‌സൈഡ് അലാം എന്നിവയും അടുക്കളയില്‍ ഹോബ്, ഓവന്‍, ഗ്രില്‍, ഫ്രിഡ്ജ് ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങള്‍, ബാത്ത് റൂമില്‍ തണുത്ത വെള്ളം, ചൂടുവെള്ളം എന്നിവയും ലഭ്യമായിരിക്കണം. ഉയരമുള്ള അപ്പാര്‍ട്ടുമെന്റുകളില്‍ താഴെ വീഴാതിരിക്കാനുള്ള കമ്പിവേലികളും നിര്‍ബന്ധമാണ്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാതെ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഏതൊക്കെ സൗകര്യങ്ങളാണോ ഇല്ലാത്തത് അത് നിശ്ചിത സമയത്തിനുള്ളില്‍ വീട്ടുടമ അനുവദിച്ചു നല്‍കണം.

ഉയര്‍ന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് ഫയര്‍ സേഫ്റ്റി പരിശോധന ശക്തമാക്കി കഴിഞ്ഞു. ഇതിനു പുറമെ വാടക വീടുകളില്‍ അടിസ്ഥാന സൗകര്യം നോക്കാതെ തങ്ങളുടെ വരുമാനത്തോത് അനുസരിച്ചുള്ള വീടുകള്‍ കണ്ടെത്തി താമസിച്ചുവരികായാണ്. വീട്ടുടമ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടെ വാടകയും കൂടുതല്‍ നല്‍കേണ്ടി വരുന്ന സാഹചര്യം വിദൂരമല്ല. സുരക്ഷാ സംവിധാങ്ങള്‍ നല്ലതാണെങ്കിലും ഭവന രഹിതര്‍ക്ക് വാടക കൂടുതല്‍ നല്‍കേണ്ടി വരുമെന്ന അവസ്ഥ വന്‍ തിരിച്ചടിയായി മാറുമോ എന്ന സംശയം ഉടലെടുത്തു കഴിഞ്ഞു. സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ വാടക കൂട്ടി വാങ്ങരുതെന്ന നിബന്ധന ഇല്ലാത്തതിനാല്‍ വാടകക്ക് താമസിക്കുന്നവര്‍ക്ക് ഈ നിയമം പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: