യാത്രക്കാരന്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു; വിമാനംതിരിച്ചിറക്കി

പറന്നുകൊണ്ടിരുന്നുന്ന വിമാനത്തില്‍ വാതില്‍ യാത്രക്കാരന്‍ ബലമായി തുറക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വിമാനത്തില്‍ സംഘര്‍ഷം. അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് ചൈനയിലേക്ക് പോയ ഡെല്‍റ്റ എയര്‍ലൈസ് വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസില്‍ യാത്ര ചെയ്ത ഫ്‌ളോറിഡക്കാരന്‍ ജോസഫ് ഡാനിയേല്‍ ഹ്യൂഡെക് ആണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. വിമാനത്തിന്റെ മുമ്പിലുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച ഇയാള്‍ തടയാനെത്തിയ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും മര്‍ദ്ദിച്ചു. വിമാനത്തിലെ രണ്ട് വനിതാ ജീവനക്കാരെയാണ് ഇയാള്‍ കൈയ്യേറ്റം ചെയ്തത്.

ഇതേത്തുടര്‍ന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം വിമാനം സിയാറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.  ഹ്യുഡെകിന്റെ അതിക്രമം അതിരുവിട്ടതോടെ വിമാനജീവനക്കാരില്‍ ഒരാള്‍ വൈന്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. ഒടുവില്‍ യാത്രക്കാര്‍ ചേര്‍ന്നാണ് ഇയാളെ കീഴടക്കിയത്. വിമാനത്തില്‍ 221 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഹ്യുഡെക് വിമാനത്തിന്റെ വാതില്‍ പാതി തുറന്നിരുന്നുവെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റ്‌ഗേഷന്‍ (എഫ്ബിഐ) അറിയിച്ചു. വിമാനത്തില്‍ അതിക്രമം ഉണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ എഫ്ബിഐ കെസെടുത്ത് അന്വേഷണം ആരംഭിച്ചു.
എ എം

Share this news

Leave a Reply

%d bloggers like this: