ചൊവ്വ മാരകരാസവസ്തുക്കള്‍ നിറഞ്ഞ ഗ്രഹമെന്ന് പുതിയ കണ്ടെത്തല്‍

ചൊവ്വയെപ്പറ്റിയുള്ള പല കണക്കുകൂട്ടലുകളും പിഴയ്ക്കുന്നു. ജീവന് സാധ്യതയുള്ള ഗ്രഹമായിരിക്കാമെന്ന സൂചന തള്ളുന്നതാണ് പുതിയ കണ്ടെത്തലുകള്‍. മാരകമായ പല രാസവസ്തുക്കള്‍ നിറഞ്ഞതാണ് ചൊവ്വയെന്നാണ് ഇപ്പോള്‍ കണ്ടെത്തിരിക്കുന്നത്.

ജീവനുള്ള എന്തിനെയും ഉന്മൂലനം ചെയ്യുന്ന തരം രാസവസ്തുക്കളാണിവ. ഇതിനു പുറമേ അള്‍ട്രാ വയലറ്റ് രശ്മികള്‍ വലയം ചെയ്തിരിക്കുകയാണ് ചൊവ്വയെ. അതും മണ്ണിനെ വന്ധ്യമാക്കുന്ന ഒന്നാണ്. ചൊവ്വയില്‍ നിന്ന് ശേഖരിച്ച മണ്ണില്‍ നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളുമാണ് പുതിയ കണ്ടെത്തലിലേക്ക് വഴിവെച്ചത്. വിഷമയമായ രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്നതാണ് മണ്ണ്.

ഇതില്‍ ഒരു ജീവകോശത്തിനു പോലും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടിയായതോടെ ജീവന്റെ തുടിപ്പിനുള്ള സാധ്യത പൂര്‍ണ്ണമായും ഇല്ലാതായി. മുന്‍പ് ജീവനുണ്ടായിരുന്നോയെന്ന് കണ്ടെത്താന്‍ ചൊവ്വയിലെ മണ്ണ് നാലോ അഞ്ചോ മീറ്റര്‍ ആഴത്തില്‍ കുഴിക്കണം. ഒരു പക്ഷെ അത്രയും ആഴത്തിലുള്ള മണ്ണില്‍ നിന്ന് ജീവന് അനുയോജ്യമായ സാഹചര്യം ഉണ്ടായിരുന്നോയെന്നതിന് തെല്‍വ് ലഭിച്ചേക്കാം.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: