ശമ്പള പരിഷ്‌കരണം നിരസിച്ച് പ്രൈമറി ടീച്ചേര്‍സ് അസോസിയേഷന്‍

ഡബ്ലിന്‍: പുതിയ ശമ്പള പരിഷ്‌കരണം അംഗീകരിക്കാനാവില്ലെന്ന് ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍. 36 ,000 അംഗങ്ങളും ശമ്പള പരിഷ്‌കരണത്തെ നിരസിച്ച് വോട്ട് ചെയ്തതിനാലാണിത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ശമ്പള അസമത്വം മാറ്റമില്ലാതെ തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷനില്‍ നിലപാട് കടുപ്പിച്ചത്.

ലാന്‍ഡ്സ്ടൗണ്‍ റോഡ് കരാര്‍ പ്രകാരം 2012 -നു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വേതന നിരക്ക് കുറച്ചും, അതിനു മുന്‍പ് പ്രവേശിച്ചവര്‍ക്ക് നിരക്ക് കൂട്ടിയുമുള്ള നടപടി ഒരു തരത്തിലും ഗുണകരമല്ല. രണ്ട് തരത്തിലുമുള്ള തുല്യമല്ലാത്ത വേതന നിരക്ക് ഇപ്പോഴും തുടരുന്നതില്‍ നീതീകരിക്കാന്‍ കഴിയില്ലെന്നും അംഗങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഐ.എന്‍.ടി.ഓ ജനറല്‍ സെക്രട്ടറി ഷെയ്ല നൂനന്‍ പ്രതികരണം നടത്തി.

എന്നാല്‍ എസ്.ഐ.പി.ടി.യു, ഇമ്പാക്റ്റ് തുടങ്ങിയ സംഘടനകള്‍ കരാര്‍ അംഗീകരിച്ചേക്കുമെന്നും അഭ്യുഹങ്ങളുണ്ട്. എ.എസ്.ടി.ഐ, ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന് ഒപ്പം നില്‍ക്കുമെന്ന് പറയപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചകള്‍ നടത്താനൊരുങ്ങുകയാണ് യൂണിയനുകള്‍. ശമ്പള കരാര്‍ പുനര്‍ നിശ്ചയിച്ചാല്‍ വിദ്യാഭ്യാസ വകുപ്പിന് മുകളില്‍ ഭരിച്ച ഉത്തരവാദിത്വം വരുമെന്നതിനാല്‍ തുല്യമായ വേതന നിരക്ക് ഇപ്പോള്‍ നടപ്പാക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: