ഡബ്ലിനിലെ ബീച്ചുകളില്‍ ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷ് സാന്നിധ്യം ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഡബ്ലിനിലെ ബീച്ചുകളില്‍ മാരക വിഷം വമിക്കുന്ന ജെല്ലി ഫിഷിന്റെ സാന്നിധ്യം സ്ഥീരീകരിച്ച് ജലസുരക്ഷാ വിഭാഗം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷ് എന്ന വിളിപ്പേരുള്ള ഈ ജീവിവര്‍ഗം സാന്‍ഡികോവിലും ചുറ്റുമുള്ള ഡബ്ലിന്‍ തീരപ്രദേശങ്ങളിലുമാണ് കണ്ടെത്തിയത്. കടിയേറ്റാല്‍ ശ്വാസം വരെ നിലച്ചു പോകാന്‍ സാദ്ധ്യതയുള്ള ഈ ജെല്ലി ഫിഷിന്റെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡാന്‍ ലാവോയര്‍- റാത്ത് ഡൗണ്‍ കൗണ്ടി കൗണ്‍സിലുകള്‍ സുരക്ഷാ മുന്നറിയിപ്പിക്കല്‍ നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ലൈഫ് ഗാര്‍ഡുകള്‍ ചുവന്ന മുന്നറിയിപ്പ് ഫ്‌ലാഗുകളും നാട്ടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഡോണഗല്‍ തീരപ്രദേശങ്ങളിലും ഇവയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.

കൂട്ടമായി തിരിഞ്ഞു അയര്‍ലണ്ടിന്റെ തെക്ക്-വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളില്‍ വ്യാപിക്കുന്ന ഈ ജീവികള്‍ കാഴ്ച്ചയില്‍ ഒരു ജെല്ലി ഫിഷ് എന്ന് തോന്നിക്കുമെങ്കിലും നാലോ, അഞ്ചോ ജീവികള്‍ ഒരുമിച്ച് ചേര്‍ന്ന ജിവി വര്‍ഗമാണ്. 50 മീറ്ററോളം നീളമുള്ള ഇവയുടെ ശരീരത്തിന്റെ അഗ്രഭാഗങ്ങളില്‍ നിന്നാണ് വിഷം പുറത്തേക്ക് വരുന്നത്. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടലിലെ ഊഷ്മാവ് 15° സെല്‍ഷ്യസ് ആയതും, സമുദ്രജല പ്രവാഹങ്ങളിലെ മാറ്റവും ഈ ജീവിവര്‍ഗ്ഗത്തിന്റെ പ്രജനനത്തിന് കരണമായെന്നാണ് മറൈന്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍.

കടലില്‍ നിന്തുന്നവര്‍, പട്ടം പറത്തുന്നവര്‍, തുഴച്ചിലുകാര്‍, മത്സ്യ തൊഴിലാളികള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ക്ക് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടണ്ട്. ഈ ജിവി വര്‍ഗത്തിന്റെ കടിയേറ്റാല്‍ കടല്‍വെള്ളം ഉപയോഗിച്ച് മാത്രം കടിയേറ്റഭാഗം വൃത്തിയാകാനും സുരക്ഷാ വിഭാഗത്തിന്റെ അറിയിപ്പുണ്ട്. ബീച്ചിലെത്തുന്നവര്‍ ഐസ് കഷണങ്ങള്‍ കൈയില്‍ കരുതുന്നതും നല്ലതാണ്. ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങള്‍ പോലും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഇവയുടെ കടിയേറ്റാല്‍ ഉടന്‍ ചികിത്സ നേടാനും, ഇവയെ കാണുന്ന പ്രദേശങ്ങളെപ്പറ്റി ലോക്കല്‍ അതോറിറ്റിയെയോ, ജലസുരക്ഷാ വിഭാഗത്തെയോ ഉടനെ വിവരമറിയിക്കാനും അറിയിച്ചിട്ടുണ്ട്.

 
ഇ എം

Share this news

Leave a Reply

%d bloggers like this: