ലണ്ടന്‍ അക്രമണകാരിക്ക് അയര്‍ലണ്ടില്‍ തീവ്രവാദ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗാര്‍ഡ കമ്മീഷണര്‍

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിക്ക് അയര്‍ലണ്ടില്‍ തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്‌ളെന്ന് ഗാര്‍ഡ കമ്മീഷണര്‍ നോയ്റിന്‍ ഒ’ സുല്ലീവന്റെ വെളിപ്പെടുത്തല്‍. പോലീസുകാരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട മൂന്ന് അക്രമണകാരികളില്‍ ഒരാളായ റഷീദ് റീഡൗണി(30) എന്ന തീവ്രവാദി രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് അയര്‍ലണ്ടില്‍ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയര്‍ക്ക് അയര്‍ലണ്ടില്‍ തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിച്ച ഗാര്‍ഡയ്ക്ക് ഇതുവരെ തീവ്രവാദ ബന്ധങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷണര്‍ തയാറായിട്ടില്ല.അതേസമയം റീഡൗണി അയര്‍ലണ്ടില്‍ താമസിച്ചിരുന്നപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ബ്രിട്ടീഷ് അധികാരികളുമായി സഹകരിച്ച് ഗാര്‍ഡ അയര്‍ലന്‍ഡിലെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ഗാര്‍ഡ കമ്മീഷണര്‍ അറിയിച്ചു.

ജൂണ്‍ 3 വെള്ളിയാഴ്ച ലണ്ടന്‍ ബ്രിഡ്ജിനടുത്താണ് തീവ്രവാദ ആക്രമണം നടന്നത്. ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും 48 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഡബ്ലിനിലെ റാത്ത്‌മൈനില്‍ താമസിച്ച് ഒരു റെസ്റ്റോറന്റില്‍ അള്‍ജീരിയക്കാരന്‍ എന്ന വ്യാജേനയാണ് ഇയാള്‍ ജോലി ചെയ്തു വന്നിരുന്നത്.

അതേസമയം അന്താരാഷ്ട്ര, ആഭ്യന്തര ഭീകരരെ പ്രതിരോധിക്കാന്‍ ശക്തമായ സായുധ സേന തയ്യാറെടുത്ത് കഴിഞ്ഞതായി ഗാര്‍ഡ കമ്മീഷണര്‍ നോറിന്‍ ഒ’ സുല്ലിവന്‍ പറഞ്ഞു. ‘ഭീകരാക്രമണങ്ങള്‍ ഉണ്ടായാല്‍ സേനയുടെ പ്രതികരണങ്ങള്‍ ഉടനടി ഉണ്ടാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നുണ്ട്. സായുധ യൂണിറ്റുകള്‍ വലിയ തോതിലുള്ള തന്ത്രപരമായ വ്യായാമ മുറകള്‍ നടത്തുകയാണ്’. അയര്‍ലണ്ടില്‍ ഇതുവരെ ഒരു ആക്രമണ സാധ്യത ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി (IRA) സുക്ഷാ നിരീക്ഷണം നടത്തുകയും സജീവമാകുകയും ചെയ്തപ്പോള്‍ ആക്രമണ ഭീഷണിയും കുറഞ്ഞതായി അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് യൂറോപ്യന്‍ നഗരങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ ഗാര്‍ഡക്ക് അവഗണിക്കാനാവില്ല. ഭീകരാക്രമണത്തിനും ക്രിമിനല്‍ സംഭവങ്ങള്‍ക്കും എതിരെ ഇപ്പോഴും ഒരുങ്ങിയിരിക്കേണ്ടത് ആവശ്യമാണ്. ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം ഉണ്ടായ അതെ ദിവസം ഡബ്ലിനിലെ പ്രാന്തപ്രദേശത്ത് നാല് കിലോ വരുന്ന സ്ഫോടക വസ്തു കണ്ടെത്തിയിരുന്നു.

ഭീകരാക്രമണങ്ങള്‍ക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് കമ്മീഷണര്‍ അറിയിച്ചു. പത്ത് പേരടങ്ങുന്ന സായുധ സേനയെ ഇതിനായി വിന്വസിച്ചിട്ടുണ്ട്. ഒരു ചെറിയ വിഭാഗം സായുധ യൂണിറ്റുകള്‍ ഇപ്പോള്‍ റീജിയണല്‍ സപ്പോര്‍ട്ട് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍ക്, ഗാല്‍വേ, ബലിഷാനോന്‍, ഡന്‍ഡാക്ക്, മുള്ളിന്‍ഗര്‍, വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക്, കാഹീര്‍, ക്ലേര്‍മോറിസ് എന്നിവിടങ്ങളില്‍ ഇവയെ വിന്വസിച്ചിട്ടുണ്ട്.
ഡബ്ലിനിലെ സായുധ സപ്പോര്‍ട്ട് യൂണിറ്റ് ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.. ഭീകരത അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഡിറ്റക്ടിവ് യൂണിറ്റ് അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: