അംഗരക്ഷകന്റെ തൊപ്പി എടുത്തുകൊടുക്കുന്ന ട്രംപിന്റെ വീഡിയോ വൈറലാകുന്നു

കാറ്റത്ത് പറന്നുപോയ തൊപ്പി എടുത്തുകൊടുക്കാന്‍ അംഗരക്ഷകനെ സഹായിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ വൈറലാകുന്നു.  ജര്‍മനിയിലെ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം യുഎസിന്റെ വ്യോമസേന കേന്ദ്രമായ ജോയിന്‍ ബേസ് ആന്‍ഡ്രൂസില്‍ എത്തിയപ്പോഴായിരുന്നു ഈ സംഭവം.

ട്രംപ് മറൈന്‍ വണ്‍ ഹെലികോപ്റ്ററിലേക്ക് കയറാന്‍ നേരമാണ് അംഗരക്ഷകന്റെ തൊപ്പി കാറ്റില്‍ പറന്നുപോയത്. താഴെ വീണ തൊപ്പി എടുത്ത് അംഗരക്ഷകന്റെ തലയില്‍ വെയ്ക്കുകയും തോളത്ത് തട്ടുകയും ചെയ്യുന്നു. ശക്തമായ കാറ്റില്‍ വീണ്ടും തൊപ്പി പറന്നു പോയപ്പോള്‍ അതിന്റെ പിന്നാലെ ഓടിയ ട്രംപ് തൊപ്പി കൈക്കലാക്കി സമീപത്തുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥന്റെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു.


എ എം

Share this news

Leave a Reply

%d bloggers like this: