കുടുംബങ്ങള്‍ക്ക് ബാധ്യതയായി അധിക ചെലവുകള്‍; വെദ്യുത ബില്ലുകളും, വേസ്റ്റ്ബിന്‍ ചാര്‍ജുകളും വര്‍ധിക്കും; ബാക്-ടു-സ്‌കൂള്‍ ചെലവുകളിലും വര്‍ദ്ധനവ്

വേനല്‍ക്കാലം അവസാനിക്കുന്നതോടെ കുടുംബങ്ങള്‍ക്ക് വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വൈദ്യുതി നിരക്കിലെ വര്‍ദ്ധനവ്, ഉയര്‍ന്ന മാലിന്യ നിര്‍മാര്‍ജന ചെലവ്, ബാക്ക്-ടു-സ്‌കൂള്‍ ചെലവുകള്‍ തുടങ്ങിയവ ജനജീവിതത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എല്ലാ ബില്ലുകളിലും സംസ്ഥാന നികുതി അടിച്ചേല്‍പ്പിക്കുന്നത്തിന്റെ ഭാഗമായി വൈദ്യുതിക്ക് വില കൂടും. മാലിന്യങ്ങള്‍ വിഭജിക്കാതെ നിക്ഷേപിക്കുന്നവര്‍ക്ക് കൂടുതല്‍ മാലിന്യക്കൂലി ഈടാക്കാനും ഒരുങ്ങുകയാണ്.

പ്രൈമറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 1,000 രൂപയും ഒരു സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് 1500 യൂറോയും ചെലവഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുമെന്ന് അടുത്തിടെ ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍സ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ ഈ ചെലവുകള്‍ നേരിടാന്‍ കഴിയില്ലെന്ന് അഡ്വക്കറ്റ് ഗ്രൂപ്പായ സെന്റ് വിന്‍സെന്റ് ഡി പോള്‍ (എസ് വി പി) മുന്നറിയിപ്പ് നല്‍കി.

ഇപ്പോള്‍ കുടുംബങ്ങള്‍ നേരിടുന്ന ചെലവുകള്‍ക്ക് മുകളിലുള്ള അധിക ചാര്‍ജുകള്‍ അടയ്ക്കാന്‍ കഴിയാതെ വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. കുടുംബങ്ങള്‍ക്ക് ഏറ്റവും പ്രയാസമേറിയ സമയമാണ് വരാനിരിക്കുന്നത്, കുഞ്ഞുങ്ങളെ സ്‌കൂളുകളില്‍ ചേര്‍ക്കണം, ക്രിസ്മസ് ചെലവുകള്‍ വരാനിരിക്കുന്നു, ശൈത്യകാലത്തെ ഊര്‍ജ്ജ ബില്ലുകള്‍ അധികമാകും, തുടങ്ങിയ ആശങ്കകള്‍ ഒരു ശരാശരി കുടുമ്പത്തെ സംബന്ധിച്ച് വരുന്ന മാസങ്ങളില്‍ ഉണ്ടാകാം.

വൈദ്യുതി ബില്ലുകള്‍, മാലിന്യ നിര്‍മാര്‍ജ്ജനത്തിലെ മാറ്റങ്ങള്‍ ഇവ സംബന്ധിച്ച് സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് നടപടികള്‍ ഉണ്ടാകാനിരിക്കുന്നത്. മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യാനും പുനരുല്‍പ്പാദിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങളായിരിക്കും ഉണ്ടാവുക. എന്നാല്‍, മാലിന്യനിര്‍മാര്‍ജന ചാര്‍ജുകള്‍ക്ക് കൃത്യമായ നിയന്ത്രണം വേണം എന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. താഴ്ന്ന വരുമാനക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന അ പ്രാപ്യമായ നടപടികള്‍ സ്വീകരിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.

എനര്‍ജി റെഗുലേറ്റര്‍ പൊതു സേവന ബാധ്യത (പി.എസ്.ഒ) വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വൈദ്യുതി ബില്ലിനും ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വര്‍ധനവാകും ഇതോടെ ഉണ്ടാവുക. ഇത് വൈദ്യുതി വാര്‍ഷിക ചെലവില്‍ 32 യൂറോ കൂടെ വര്‍ദ്ധിപ്പിക്കും. ഇതോടെ വാര്‍ഷിക നികുതി ശരാശരി 112 യൂറോയായി കണക്കാക്കേണ്ടി വരും

വൈദ്യുതി ബില്ലുകള്‍ക്കും മാലിന്യ ചാര്‍ജിനുള്ള മാറ്റങ്ങള്‍ കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് കണ്‍സ്യൂമര്‍ അസോസിയേഷനും, എസ്വിപി യും പറയുന്നു. ‘സേവനങ്ങളുടെ ചെലവ് എല്ലായ്‌പ്പോഴും മുകളിലേക്ക് ഉയര്‍ന്നുവരുന്നു, അതേസമയം കുടുംബങ്ങളുടെ വരുമാനം ഉയരുന്നതുമില്ല’. കണ്‍സ്യുമര്‍ അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. അടുത്തകാലത്തെ സര്‍വ്വേയില്‍ അയര്‍ലന്റിലെ മുതിര്‍ന്ന പൗരന്‍മാര്‍ സാമ്പത്തികമായി ഞെരുക്കത്തിലാണെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: