അയര്‍ലണ്ടില്‍ പബ്ലിക് സര്‍വീസ് കാര്‍ഡ് ഉടന്‍ പ്രബല്യത്തില്‍ വരും

അയര്‍ലണ്ടിലെ മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കാന്‍ പബ്ലിക്ക് സര്‍വീസ് കാര്‍ഡ് വേണമെന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ആധുനിക രീതിയില്‍ ഏറ്റവും മികച്ച വിവരശേഖരണം നടത്തുന്നതിനാണ് എല്ലാ ഗവണ്‍മെന്റ് സേവനങ്ങള്‍ക്കും ഒരു ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നത്.

ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍, പാസ്പോര്‍ട്ട് അപേക്ഷകള്‍ എന്നിവയ്‌ക്കൊപ്പം ഐറിഷ് സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ കൂടി സമര്‍പ്പിക്കേണ്ടി വരും. അടുത്ത വര്‍ഷം മുതല്‍ ഈ രീതി നിലവില്‍ വരുമെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്‌ക്കല്‍ ഡോണോഹോ വ്യക്തമാക്കിയിരുന്നു.

അടുത്ത വര്‍ഷം മുതല്‍ തിരിച്ചറിയല്‍ രേഖ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ നിര്‍ബന്ധമാക്കുമെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. 2011 -ല്‍ 25 മില്യണ്‍ ഐറിഷ് പൗരന്മാര്‍ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരുന്നു. തുടക്കത്തില്‍ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരിലായിരുന്നു ഇത് പരീക്ഷിച്ചിരുന്നു. വ്യക്തി വിവരങ്ങള്‍ വ്യക്തിയുടെ സമ്മതമില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മറ്റ് അര്‍ദ്ധ-സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലോ എത്തുന്നത് നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് തിരിച്ചറിയല്‍ രേഖ അപ്രധാനമായ മാറുകയായിരുന്നു.

വ്യക്തി വിവരങ്ങള്‍ ഡേറ്റ ബേസിലാക്കി മാറ്റുമ്പോള്‍ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വളരെയധികം സാധ്യതയുണ്ടെന്ന് രാജ്യത്തെ ചില സംഘടനകള്‍ ആരോപിക്കുന്നു. വ്യക്തി ഹത്യക്ക് വേണ്ടി വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ ദേശീയ തിരിച്ചറിയല്‍ രേഖ ഒരു നിര്‍ബന്ധിത രേഖ ആക്കി മാറ്റരുതെന്നാണ് ഇവരുടെ വാദം.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: