ബിസിനസ്സ് ഇമ്പ്രൂവ്‌മെന്റ് ഡിസ്ട്രിക്റ്റ് സ്‌കീം അവസാനിപ്പിക്കാന്‍ നീക്കം

ഡബ്ലിന്‍: ഗ്രാഫ്‌റ്റോണ്‍ സ്ട്രീറ്റ് മുതല്‍ ഓ കോനാല്‍ സ്ട്രീറ്റ് വരെയുള്ള ബിസിനസ്സ് ഗ്രൂപ്പിന് മുകളില്‍ അധിക സാമ്പത്തിക ബാധ്യത ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബി.ഐ.ഡി സേവനം ആവശ്യമില്ലെന്ന് ഒരു വിഭാഗം വാണിജ്യ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ട്രീറ്റുകള്‍ വൃത്തിയാക്കുക, ക്രിസ്മസ് ലൈറ്റ്, ചുവരെഴുത്ത് തുടങ്ങിയ പരിപാടികള്‍ക്ക് ആവശ്യാനുസരണം നടത്തുകയും ആഷോഷങ്ങളും മറ്റും അവസാനിക്കുമ്പോള്‍ ഇതെല്ലം വൃത്തിയാക്കാനും ഉദ്ദേശിച്ച് വ്യാപാരികള്‍ ചെലവ് വഹിച്ചുകൊണ്ട് നടത്തപെടുന്ന പദ്ധതിയാണിത്.

എന്നാല്‍ ബി.ഐ.ഡി ക്ക് വേണ്ടി തങ്ങള്‍ ചെലവിടുന്ന തുക വര്‍ദ്ധിപ്പിച്ചത് ചൂണ്ടിക്കാട്ടി ബി.ഐ.ഡി സേവനം വേണ്ടെന്നു വെയ്ക്കാന്‍ ഒരു വിഭാഗം ബിസിനസുകാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഡബ്ലിന്‍ സിറ്റി സെന്റര്‍ ഈ സേവനം തുടര്‍ന്നും വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അംഗങ്ങളില്‍ 843 പേര്‍ അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സേവനം ലഭ്യമാക്കാന്‍ സിറ്റി സെന്റര്‍ ഒരുങ്ങുന്നത്. റസ്റ്റോറന്റ് അസോസിയേഷന്‍, വയര്‍ ആന്‍ഡ് സണ്‍സ് ജൂവലേഴ്സ് തുടങ്ങിയ ഗ്രൂപ്പുകളാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍.

ബി.ഐ.ഡി വന്നതോടെ ക്‌ളീനിംഗിനും മറ്റും സന്നദ്ധരായ മറ്റു സംഘടനകള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഇവരുടെ സേവനം നിര്‍ത്തി വെയ്ക്കാനൊരുങ്ങുന്നതു. ബി.ഐ.ഡി യെക്കാള്‍ കുറഞ്ഞ ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന കാര്യവും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഓരോ അഞ്ച് വര്‍ഷക്കാലയളവിലും പുതുക്കല്‍ നടപടിയിലൂടെ തുടരുന്ന ബി.ഐ.ഡി സേവനം 2007 -ല്‍ ഡബ്ലിന്‍1, ഡബ്ലിന്‍ 2 എന്നിവിടങ്ങളില്‍ നടപ്പാക്കിയിരുന്നു. കൂടാതെ 2014 -ല്‍ ഡണ്‍ ലോഗേയിലും പദ്ധതിക്ക് അനുകൂലമായ നിലപാട് ഉയര്‍ന്നു വന്നു. 1970 -കാലില്‍ കാനഡയിലെ ടോറന്റോയിലാണ് ആദ്യമായി ഈ സ്‌കീം ആരംഭിക്കുന്നത്. തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ ഈ പാത പിന്തുടരുകയായിരുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: