പുടിനുമായി കൂടിക്കാഴ്ച: മാധ്യമ വാര്‍ത്തകളെ തള്ളി ട്രംപ്

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ രണ്ടാം കൂടിക്കാഴ്ച വിവാദമായ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തള്ളി ട്രംപ്.

കൂടിക്കാഴ്ച സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ട്രംപ് പറഞ്ഞു. ജി20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കള്‍ക്കെല്ലാം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വിരുന്നൊരുക്കിയിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പുടിനുമായി അവിചാരിതമായി കണ്ടത്. ആ സമയത്ത് തങ്ങള്‍ മാത്രമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് നേരിട്ട് ബോധ്യമുള്ളതാണ്. എന്നിട്ടും അവര്‍ ഇത്തരത്തില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നതും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ രണ്ടാം കൂടിക്കാഴ്ച വിവാദമാകുന്നു. ട്രംപിന്റെ ഈ നീക്കത്തിനെതിരെ വിമര്‍ശനങ്ങളുമായി നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത പുറത്തുവിട്ട അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ട്രംപ് തന്നെ രംഗത്തെത്തിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: