സെന്റ് ഫിന്‍ബേര്‍ഡ് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ്: HSE യും INMO യും രണ്ട് തട്ടില്‍

രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നേഴ്‌സിങ് ജീവനക്കാരെ നിയമിക്കാത്തതില്‍ ആരോഗ്യ വകുപ്പിന് നേരെ കൊമ്പ് കോര്‍ത്ത് നേഴ്‌സിങ് സംഘടന രംഗത്ത് എത്തിയിരിക്കുകയാണ്. ചികിത്സ രംഗത്ത് വളരെയധികം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സഹകരിക്കുന്ന മാനേജര്‍മാരെ അടുത്തിടെ എച്ച്.എസ്.ഇ മാറ്റിയിരുന്നു. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു പരക്കം താത്കാലികമായി നിയമിക്കുക എന്ന തന്ത്രമാണ് ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് മേല്‍ പ്രയോഗിക്കുന്നതെന്നു ഐ.എന്‍.എം.ഓ ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്.

ഫിന്‍ബര്‍ഡിലെ അതീവ പ്രാധാന്യമുള്ള നേഴ്‌സിങ് ഡയറക്ടര്‍ എന്ന തസ്തികയ്ക്ക് പോലും താത്ക്കാലികക്കാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജൂനിയര്‍ മാനേജ്മെന്റ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണിവിടെ. പ്രായമുള്ളവരെ പരിചരിക്കാന്‍ റസിഡന്‍ഷ്യല്‍ നേഴ്സുമാരെ നിയോഗിക്കുന്ന ഫിന്‍ബര്‍ഡില്‍ നിലവില്‍ നിരവധി നേഴ്‌സിങ് ജീവനക്കാരുടെ ഒഴിവ് നികത്തിയിട്ടില്ല. എന്നാല്‍ നേഴ്‌സിങ് സംഘടനയുടെ ആരോപണങ്ങള്‍ക്ക് കടകവിരുദ്ധമായ അഭിപ്രായമാണ് ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫിന്‍ബര്‍ഡില്‍ ആവശ്യത്തിന് ജോലിക്കാര്‍ ഉണ്ടെന്നും സേവനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നുമാണ് എച്.എസ്.ഇ ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഐ.എന്‍.എം.ഓ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ മേരി റോസ് കരോള്‍ എച്ച്.എസ്.ഇ യുമായി കൂടിക്കാഴ്ച നടത്താന്‍ അനുവാദം ചോദിച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് കരോള്‍ വ്യക്തമാക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: