ബാങ്ക് ഓഫ് അമേരിക്ക യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം ഡബ്ലിനിലേക്ക്: തീരുമാനം ബ്രക്സിറ്റ് നയങ്ങളെ തുടര്‍ന്ന്

 

യു.കെ യൂണിയനില്‍ നിന്നും അകന്നതോടെ തങ്ങളുടെ യൂറോപ്യന്‍ ആസ്ഥാനം ബാങ്ക് ഓഫ് അമേരിക്ക ഡബ്ലിനിലേക്ക് മാറ്റാനൊരുങ്ങുന്നു. ഐറിഷ് ജനജീവിതത്തിന്റെ ഭാഗമായി ബാങ്ക് ഓഫ് അമേരിക്ക ആസ്ഥാനം ഡബ്ലിനിലേക്ക് മാറ്റുന്നതോടൊപ്പം യൂണിയനില്‍ അംഗമായ മറ്റ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം.

50 വര്‍ഷക്കാലമായി അയര്‍ലണ്ടില്‍ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുമ്പോഴും ആസ്ഥാനം യു.കെ ആയി നിലനിര്‍ത്തിയിരുന്നു. ബ്രക്സിറ്റ് നയങ്ങള്‍ കടുത്തതോടെയാണ് ബാങ്ക് യു.കെ യില്‍ നിന്നും പിന്മാറാന്‍ തയ്യാറെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടിലെ മ്യൂസിക്ക് ജനറേഷന്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിന് വേണ്ടി 7 ലക്ഷം യൂറോയും, ആഴ്ചകള്‍ക്ക് മുന്‍പ് 880 ,000 യൂറോയും സംഭാവന നല്‍കിയിരുന്നു. അയര്‍ലണ്ടിലേക്ക് ബാങ്ക് ഓഫ് അയര്‍ലണ്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കി.

രാജ്യത്ത് സേവന പാരമ്പര്യമുള്ള ഈ ബാങ്ക് യൂറോപ്യന്‍ ആസ്ഥാനം ഡബ്ലിനിലേക്ക് മാറ്റുന്നതിന് എല്ലാവിധ പിന്തുണ നല്‍കുമെന്നും മന്ത്രി വിശദമാക്കി. ബ്രേക്സിറ്റിനെ തുടര്‍ന്ന് അന്താരാഷ്ട്ര കമ്പനികള്‍, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ അയര്‍ലണ്ടിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. എന്റര്‍പ്രൈസസ് മിനിസ്റ്റര്‍ ഫ്രാന്‍സിസ്സ് ഫിറ്റസ് ജെറാള്‍ഡ് ബാങ്ക് ഓഫ് അമേരിക്കയുടെ കടന്നുവരവ് യാഥാര്‍ഥ്യമാകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

 
ഡി കെ

 

Share this news

Leave a Reply

%d bloggers like this: