കേരളത്തിലെ മാലാഖമാരുടെ അവകാശ പോരാട്ടങ്ങള്‍ വിജയിക്കുമ്പോള്‍ അഭിമാനത്തോടെ WMA യും…….

കേരളത്തിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്തിരുന്ന നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ടുള്ള സമരം വിജയിക്കുമ്പോള്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനും(wma ) ഇത് അഭിമാന നിമിഷം.നേഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി അയര്‍ലണ്ടില്‍ ആദ്യം രംഗത്ത് എത്തിയത് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ എട്ടിന് വാട്ടര്‍ഫോര്‍ഡ് വില്യംസ് ടൗണ്‍ യൂത്ത് സെന്ററില്‍ നടത്തിയ ഐക്യദാര്‍ഡ്യ സമ്മേളനം അയര്‍ലണ്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. UNA യുടെ സമരത്തെ സോഷ്യല്‍ മീഡിയയില്‍ കൂടി സപ്പോര്‍ട്ട് ചെയ്യുന്നതോടൊപ്പം സാമ്പത്തികമായി അവരെ സഹായിക്കാനും സംഘടന തയ്യാറായി. ഇതിനായി സംഘടനയിലെ നേഴ്‌സ് സഹോദരിമാര്‍ മുന്നോട്ട് കടന്ന് വന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്.

വാട്ടര്‍ഫോര്‍ഡിലെയും പരിസര പ്രദേശങ്ങളിലെയും അംഗങ്ങളുടെ വീടുകള്‍ തോറും കയറിയിറങ്ങിയ ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ ഒരു വന്‍ വിജയമായതായി അംഗങ്ങളെ സ്‌നേഹത്തോടെ അറിയിക്കുന്നു. ചുരുക്കം ദിവസം കൊണ്ട് തന്നെ 2120 യൂറോ നമുക്ക് സമാഹരിക്കുവാന്‍ കഴിഞ്ഞു. UNA യുടെ സംസ്ഥാന അദ്ധ്യക്ഷനുമായി ബന്ധപ്പെട്ടതനുസരിച്ച് സംഘടനയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് (Axis bank) 1,55,500 ഇന്ത്യന്‍ റുപ്പി ഇന്ന് (ജൂലൈ 2I, വെള്ളി) ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്നുള്ള രണ്ട് ദിവസം ബാങ്ക് അവധി ആയതിനാല്‍ തിങ്കളാഴ്ചയോടു കൂടി യു.എന്‍. എ യുടെ അക്കൗണ്ടില്‍ പണം എത്തും എന്ന് കരുതുന്നു. സമരവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ബാദ്ധ്യതകള്‍ തീര്‍ക്കുവാനും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം തീര്‍ച്ചയായും അവരെ സഹായിക്കും.

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രസ്തുത ഫണ്ട് ശേഖരണത്തില്‍ സഹായിച്ച, സഹകരിച്ച വാട്ടര്‍ഫോര്‍ഡിലെ എല്ലാ സുമനസ്സുകള്‍ക്കും wmaയുടെ നന്ദി, ഒരായിരം നന്ദി …… പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സന്തോഷപൂര്‍വം മുന്നോട്ട് കടന്നു വന്ന നേഴ്‌സ് സഹോദരീ സഹോദരന്മാര്‍ക്കും പ്രത്യേകമായ നന്ദി….
വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഏവരയുടെയും ഉറച്ച സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ….

നന്ദിയോടെ ,സ്‌നേഹത്തോടെ wma കമ്മറ്റി

Share this news

Leave a Reply

%d bloggers like this: