ഗൂഗിള്‍ ചരിത്രത്തിലാദ്യമായി ഹോം പേജ് മാറ്റുന്നു

ചരിത്രത്തിലാദ്യമായി ഗൂഗിള്‍ തങ്ങളുടെ പ്രശസ്തമായ ഹോം പേജ് മാറ്റാന്‍ ഒരുങ്ങുകയാണ്. ഒറ്റ ഹോം പേജില്‍ വെള്ള നിറത്തിലെ പശ്ചാത്തലത്തില്‍ ലോഗോയും ഒരു സെര്‍ച്ച് ബോക്സുമുള്ള രൂപം പരിഷ്‌കരിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. 1996 ആരംഭിച്ച ഗൂഗിള്‍ ആദ്യമായിട്ടാണ് തങ്ങളുടെ ഹോം പേജ് മാറ്റുവാന്‍ ഒരുങ്ങുന്നത്.

ഗൂഗിളിന്റെ വെബ്സൈറ്റിലെയും ആപ്ലിക്കേഷനിലെയും ഹോം പേജില്‍ ന്യൂസ് ഫീഡുകള്‍ ഉള്‍പ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ട്രെന്‍ഡിങായ വാര്‍ത്തകളും വിവരങ്ങളും വേഗത്തില്‍ എത്തിക്കാനും ആദ്യ നോട്ടത്തില്‍ തന്നെ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കാനുമാണ് ഗൂഗിളിന്റെ ശ്രമം.

വാര്‍ത്തകള്‍, ലേഖനങ്ങള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ സെര്‍ച്ച് ചെയ്യുന്നതിന്റെയും പ്രധാന്യത്തിന്റെയും അനുസരിച്ച് ഹോം പേജില്‍ എത്തും. ഒറ്റ ക്ലിക്കിലൂടെ താമസം കൂടാതെ അവയുടെ വിശദാംശങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് എത്താനാകും. കൂടാതെ അത്തരം വിവരങ്ങളില്‍ നല്‍കിയിരിക്കുന്ന ഫോളോ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ തുടര്‍ന്നുള്ള വാര്‍ത്തകളും വിവരങ്ങളും ഗൂഗിള്‍ ഓട്ടോ അപ്ഡേറ്റ് ചെയ്ത് ലഭ്യമാകും.

സെര്‍ച്ച് ചെയ്തതിന് അനുബന്ധമായ വിവരങ്ങളും തുടര്‍ന്നുള്ള സെര്‍ച്ചുകളില്‍ കാണാനും സൗകര്യങ്ങളുണ്ടാവും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്ന ഈ സംവിധാനം യു.എസിലാണ് ആദ്യം നടപ്പാക്കുക. തുടര്‍ന്ന് ആഗോള തലത്തില്‍ വ്യാപിപ്പിക്കും.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: