വീടുകള്‍ക്ക് അനുവദിക്കുന്ന ഇന്ധന ബത്ത രണ്ട് ഗഡുക്കളായി നല്‍കാന്‍ തീരുമാനം

 
ഇന്ധന അലവന്‍സ് രണ്ട് ഘട്ടമായി നല്‍കാന്‍ ധാരണയായി. ഓരോ ആഴ്ചയും അനുവദിക്കുന്ന തുകയ്ക്ക് പകരമാണ് രണ്ട് ഗഡുക്കളായി നല്‍കാന്‍ തീരുമാനമായത്. ആഴ്ചയില്‍ 22 .50 യൂറോ എന്ന നിരക്കില്‍ വാര്‍ഷിക ബത്ത ഓരോ വീടിനും 585 യൂറോ നിരക്കിലാണ് ലഭിക്കുന്നത്. ഇനി മുതല്‍ ഒക്ടോബറിലും ജനുവരിയിലുമായി രണ്ട് തവണയായിട്ടായിരിക്കും തുക ലഭിക്കുക എന്ന് സാമൂഹിക സുരക്ഷ മന്ത്രി റെജീന ഡോഹര്‍ത്തി വ്യക്തമാക്കി.

ഇന്ധന ബത്ത അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ സ്വാഗതം ചെയ്തു പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇന്ധന ക്ഷാമം മൂലം ശൈത്യകാലത്ത് നിരവധി ആളുകള്‍ അയര്‍ലണ്ടില്‍ മരണപെട്ടുകൊണ്ടിരിക്കുന്നു. എണ്ണയും കല്‍ക്കരിയും പോലെയുള്ള വസ്തുക്കള്‍ക്ക് 200 യൂറോവരെയാണ് ഈടാക്കി വരുന്നത്. ഇന്ധന ക്ഷാമം മൂലം ശരീരം ചൂടാക്കാനാവാതെ ജിവിത ശൈത്യ രോഗങ്ങള്‍ പിടിപെട്ട് 1500 മുതല്‍ 2000 ആളുകള്‍ ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ മരണപെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ഒരു പരിഹാരമായി പുതിയ പ്രഖ്യാപനം മാറുമെന്ന് ഫിയാന ഫോളിന്റെ വില്ലി ഓ ഡിയ അഭിപ്രായപ്പെട്ടു.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: