ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതില്‍ അയര്‍ലന്‍ഡ് ലോക രാജ്യങ്ങള്‍ക്കിടയില്‍ മുപ്പത്തിനാലാം സ്ഥാനത്ത്

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞര്‍ ലോകത്തെ 68 മില്യണ്‍ ആളുകളിലെ ഫിറ്റ്‌നസ് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ ശാരീരിക ക്ഷമ നിലനിര്‍ത്തുന്നതില്‍ ഏറ്റവും മുന്നില്‍ ഹോങ്കോങ് ആണെന്ന് കണ്ടെത്തി. ഗവേഷണ ഫലം നേച്വര്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഫിറ്റസ് ആപ്പ് വഴി 46 രാജ്യങ്ങളിലെ 720 ,000 ആളുകളെ നിരീക്ഷണ വിധേയമാക്കിയായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്.

ചൈന രണ്ടാം സ്ഥാനത്തും സ്വീഡന്‍ മൂന്ന്, സൗത്ത് കൊറിയ നാല്, ചെക്ക് റിപ്പബ്ലിക് 5 എന്നീ സ്ഥാനങ്ങളിലെത്തി. ഓരോ രാജ്യത്തും വ്യായാമത്തിലൂടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നവരേയും-ക്ഷമത ഇല്ലാത്തവരെയും കണക്കിയുള്ള അനുപാതം മനസിലാക്കിയാണ് ഫിറ്റ്‌നസ് പഠനവുമായി ഗവേഷകര്‍ മുന്നോട്ടു പോയത്. പഠനത്തില്‍ മുപ്പത്തിനാലാം സ്ഥാനത്തെത്തിയ അയര്‍ലന്‍ഡ് ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതില്‍ ഏറ്റവും പുറകിലോ, ഏറ്റവും മുന്‍ പന്തിയിലോ അല്ല.

യു.കെ, യു.എസ്, കാനഡ, ന്യൂസിലാന്റ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അയര്‍ലണ്ടിനെക്കാള്‍ മുന്നിലാണ്. ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഫിറ്റ്‌നസ് കാര്യങ്ങളില്‍ ഏറ്റവും പുറകിലുള്ളത് മിഡില്‍ ഈസ്റ്റ് രാജ്യമായ സൗദി അറേബ്യ ആണ്.
ഡി കെ

Share this news

Leave a Reply

%d bloggers like this: