ഗാല്‍വേ ആശുപത്രിയില്‍ ‘സൂപ്പര്‍ ബഗ്’ സാന്നിധ്യം വീണ്ടും കണ്ടെത്തി.

ഗാല്‍വേ: ശുചിത്വമില്ലായ്മയില്‍ നിന്നും വളരുന്ന സൂപ്പര്‍ ബഗ്ഗിന്റെ സാന്നിധ്യം ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്നും കണ്ടെത്തി. സി.ആര്‍.ഇ എന്ന ചുരുക്കപേരില്‍പെടുന്ന കാര്‍ബപെനം റസിസ്റ്റന്റ് എന്ററോ ബാക്ടീരിയസിസ് എന്ന സൂപ്പം ബഗ്ഗിനെയാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ 17 ആശുപത്രികളില്‍ മൂന്നുമാസത്തിനിടയില്‍ ഈ ബാധ കണ്ടെത്തിയിരുന്നു.

ഗാല്‍വേ ആശുപത്രിയെ കൂടാതെ താല, വാട്ടര്‍ഫോര്‍ഡ്, കില്‍കെന്നി, ലിമറിക് ആശുപത്രികളിലും ഈ അണുബാധ കണ്ടെത്തിയിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ സൂപ്പര്‍ ബഗ്ഗ് ബാധ പ്രതികൂലമായി ബാധിക്കുന്നതു. മറ്റ് രോഗങ്ങള്‍ ബാധിച്ചവരെ മരണം വരെ കൊണ്ടെത്തിക്കാനും ഈ രോഗകാരിക്ക് കഴിവുണ്ട്. ശക്തമായ തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഈ രോഗാണുവിന്റെ വരവിനെ സൂചിപ്പിക്കുന്നു. ശ്വാസ തടസങ്ങളും ഈ രോഗകാരി ശരീരത്തില്‍ പ്രവേശിക്കുന്നത് മൂലം അനുഭവപ്പെട്ടേക്കാം. ശുചിത്വം മാത്രമാണ് സൂപ്പര്‍ബഗ്ഗിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: