മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ (MMF) മെല്‍ബണ്‍ ഓണം 2017 മുഖ്യാതിഥി ചലച്ചിത്ര താരം അജു വര്‍ഗ്ഗീസ്

മെല്‍ബണ്‍:- ‘ നാമൊന്ന് നമ്മളൊന്ന് ‘ എന്ന സന്ദേശമുയത്തി ആസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായ മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ (MMF) ഓണം 2017 -ല്‍ മുഖ്യ അതിഥിയായി പ്രമുഖ യുവചലച്ചിത്ര നടന്‍ അജുവര്‍ഗ്ഗീസ് പങ്കെടുക്കുന്നു.

കലാകായിക സാംസ്‌കാരിക ജീവകാരുണ്യമേഘലകളില്‍ മറ്റാര്‍ക്കും അവകാശപ്പെടുവാന്‍ ആകാത്ത വിധമുള്ള പ്രവര്‍ത്തനങ്ങളുമായി യാണ് മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ (MMF) മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്, MMF ന്റെ സ്ഥിരം വേദിയായ സ്പ്രിംഗ് വെല്‍ Town ഹാളില്‍ 2017 ആഗസ്റ്റ് 26ന് ശനിയാഴ്ചയാണ് ഓണാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നത്,

കലാകായിക സാംസ്‌കാരിക മൂല്യങ്ങളെ മുന്‍നിര്‍ത്തി തനിമയാര്‍ന്ന പുതുമയാര്‍ന്ന ദൃശ്യവിസ്മയങ്ങളാണ് അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്, രാവിലെ 10 മണി മുതല്‍ ചിത്രരചന, കളറിംഗ്, 11 നു ‘വടംവലി മാമാങ്കം ,ആം റസ്ലിംഗ്, ഉച്ചയ്ക്ക് 12:30 മുതല്‍ വിഭവ സമൃദ്ധമായ തനി നാടന്‍ കേരളീയ ഓണസദ്യ ഈ സമയം ലൈവ് ഗാനമേള ഉണ്ടായിരിക്കുന്നതാണ് 3 മണി മുതല്‍ സാംസ്‌കാരിക സമ്മേളനം വിവിധ പ്രമുഖ കലാ ,സാമൂഹിക ,രാഷ്ടീയ , സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്നു 3:30 മുതല്‍ വൈവിദ്ധ്യമാര്‍ന്ന കണ്ണിനെയും മനസ്സിനെയും കുളിരണിയിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, കോമഡി ഷോ;ഗാനമേള തുടങ്ങിയവയും വേദിയില്‍ അരങ്ങേറും

അന്വഷണങ്ങള്‍ക്ക് :- ജെയ്‌സണ്‍ :- 0435844721 ഷാജിവര്‍ഗ്ഗീസ്:-040865790 അജി പുനലൂര്‍: – 0401426932

 

 

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: