5ജി സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന് ആപ്പിളിന് അനുമതി

5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് ആപ്പിള്‍. 5ജി സാങ്കേതികവിദ്യയെ ബഹുജനങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിന് ആപ്പിള്‍ നല്‍കിയ അപേക്ഷ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അംഗീകരിച്ചു. ഉയര്‍ന്ന ഫ്രീക്വന്‍സിയിലും ചെറിയ തരംഗ ദൈര്‍ഘ്യത്തിലുമുള്ള ബാന്‍ഡുകളിലുമുള്ള മില്ലിമീറ്റര്‍-വേവ് ബ്രോഡ്ബാന്‍ഡാണ് ആപ്പിള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് എന്‍ഗാഡ്ജെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിവേഗത്തില്‍ വന്‍തോതിലുള്ള ഡാറ്റ പ്രസരണത്തിന് മില്ലിമീറ്റര്‍-വേവ് സാങ്കേതികവിദ്യ സഹായിക്കുന്നു.

ഇതിനകം തന്നെ 5ജി സാങ്കേതികവിദ്യയില്‍ ടെക് കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഗൂഗിള്‍, സാംസംഗ്, സ്റ്റാറി തുടങ്ങിയവ ഈ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ 5ജി സേവനം 2019ഓടെ ആരംഭിക്കാനാണ് സ്പ്രിന്റ് ലക്ഷ്യമിടുന്നത്. ടി-മൊബിലാകട്ടെ 2020ല്‍ 5ജി സേവനം തുടങ്ങാനാണ് നീക്കം നടത്തുന്നത്.

5ജി നെറ്റ്വര്‍ക്കില്‍ മുന്നോട്ട് പോകുന്നതിനായി എടി ആന്‍ഡ് ടി , വെറിസണ്‍ എന്നിവയും നീക്കം നടത്തുന്നുണ്ട്. തങ്ങളുടെ 5ജി സേവനം എങ്ങിനെ പ്രാവര്‍ത്തികമാകുമെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ആപ്പിളിന്റെ അപേക്ഷയിലില്ല. കാലിഫോര്‍ണിയയിലെ ഓഫീസുകള്‍ക്ക് സമീപമുള്ള രണ്ട് സ്ഥലങ്ങളില്‍ 2018 ഓഗസ്റ്റ് വരെ 5ജി സാങ്കേതികവിദ്യ പരീക്ഷിക്കാനാണ് ആപ്പിളിന് അനുമതി ലഭിച്ചിരിക്കുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: