1966ലെ ആല്‍പ്‌സ് പര്‍വത എയര്‍ ഇന്ത്യ വിമാന അപകടത്തിലെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി

അമ്പത് വര്‍ഷം മുന്‍പ് ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വത നിരകളുടെ ഭാഗമായ മോണ്ട് ബ്ലാങ്കില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരുടെതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകട അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഡാനിയേല്‍ റോഷെ എന്നയാള്‍ വ്യാഴാഴ്ചയാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു കൈയ്യും കാലിന്റെ മുകള്‍ ഭാഗവുമാണ് റോഷേ കണ്ടെത്തിയത്. ഇത് ഒരു സ്ത്രീയുടെ ശരീരഭാഗമാവാമെന്നും, രണ്ട് ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും റോഷെ വ്യക്തമാക്കി.

1966 ജനുവരിയില്‍ ബോംബയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ ബോയിങ് 707 വിമാനം മോണ്ട് ബ്ലാങ്കിനടുത്തുവെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ 117 ആളുകളായിരുന്നു മരണത്തിന് കീഴടങ്ങിയത്. ഇന്ത്യന്‍ ആണവശാസ്ത്രപിതാവ് ഹോമി ജെ ഭാഭ കൊല്ലപ്പെട്ടത് ഈ വിമാന അപകടത്തിലാണ്. 1950ല്‍ എയര്‍ ഇന്ത്യ വിമാനം മോണ്ട് ബ്ലാങ്കില്‍ തന്നെ അപകടത്തില്‍പ്പെട്ട് 48 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: