മദ്യപിച്ച് വാഹമോടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

കഴിഞ്ഞ 12 മാസത്തിനിടെ അയര്‍ലണ്ടില്‍ വാഹനമോടിക്കുന്നവരില്‍ 10 ശതമാനം പേരും മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി.  റോഡ് സേഫ്റ്റി അതോറിറ്റി 1,000 ലധികം ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

ഇതില്‍ 16 ശതമാനം പേരും 24 വയസ്സിന് താഴെയുള്ളവരാണ്. ഈ കണക്കുകളില്‍ 2015 ലേക്കാള്‍ 7 ശതമാനം വര്‍ധനവും 2014 നേക്കാള്‍ 4 ശതമാനം വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഡ്രൈവിംഗിന് മുമ്പ് മദ്യം കഴിക്കാതിരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് ഭൂരിഭാഗം (73%) ഐറിഷ് ഡ്രൈവര്‍മാരും അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷം ഇതുവരെ 99 പേരാണ് മദ്യപിച്ച് വാഹമോടിച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം 16 പേര്‍ പിടിയിലായതായി ചീഫ് സൂപ്രണ്ട് ഐദാന്‍ റെഡ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 2017 ല്‍ ഓരോ മാസവും ശരാശരി 740 പേരെ വീതം അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ റോഡുകളില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗാര്‍ഡാ സംഘം കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നുണ്ട്.

 
ഡികെ

Share this news

Leave a Reply

%d bloggers like this: