ബോംബ് കടത്തിയത് ഐറിഷ് വിമാനത്തിലെന്നു പോലീസ് കണ്ടെത്തല്‍; ഞെട്ടലോടെ അയര്‍ലണ്ട്

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ റൈന്‍ എയര്‍ ഫ്ളൈറ്റില്‍ സ്ഫോടക വസ്തുവുമായി കയറാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് പിടികൂടി. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലൂടെ സ്യൂട്ട് കേസില്‍ പൈപ്പ് ബോംബ് കടത്തുന്ന യാത്രക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അയര്‍ലന്റിലേക്കും സര്‍വീസ് നടത്തുന്ന റൈന്‍ എയര്‍ ഫ്‌ളൈറ്റിലാണ് ഇയ്യാള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

വീഡിയോയില്‍, വിമാനത്താവള സ്റ്റേഷനില്‍ ഒരു ട്രെയിന്‍ എത്തിയ നദീം മുഹമ്മദ് എന്നയാള്‍ ടെര്‍മിനല്‍ 3- യിലേക്ക് കടന്നു വരുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. തന്റെ കൈയില്‍ ഒരു ചെറിയ, പച്ച ബാഗ് പിടിച്ചിട്ടുണ്ട് – ഇതില്‍ മാസ്‌കിങ് ടേപ്പ്, ബാറ്ററികള്‍, മാര്‍ക്കര്‍ പേന, പിന്നുകള്‍, വയറുകള്‍ ഇവ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു പൈപ്പ് ബോംബ് ആണ് ഉള്ളത്.

ജനുവരി 30 ന് ഇറ്റലിയിലേക്കുള്ള ഒരു വിമാനത്തില്‍ കയറാന്‍ ഒരുങ്ങവേയാണ് 43 കാരനായ ഇയാളെ കൈവശം പൈപ്പ് ബോംബ് ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തുന്നത്. ബോയിങ് 737 ല്‍ ഒരു പൊട്ടിത്തെറി ഉണ്ടാക്കാനുള്ള പദ്ധതിയുമായിട്ടാണ് ഇയ്യാള്‍ വന്നതെന്ന് കണ്ടെത്തി. ഇയ്യാളുടെ പക്കല്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടെന്ന് ആദ്യം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിരുന്നില്ലെന്ന് മുഹമ്മദിന്റെ വിചാരണ വേളയില്‍ വ്യക്തമായി.

ഭീകരവിരുദ്ധ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇയാളെ മോചിപ്പിച്ചതായും യാത്ര ചെയ്യാന്‍ അനുവദിച്ചതായും മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയെ അറിയിച്ചു. അഞ്ചുദിവസം കഴിഞ്ഞ് മിലാനിലേക്കുള്ള ബെര്‍ഗാവോയിലേക്ക് മറ്റൊരു വിമാനത്തില്‍ യാത്രചെയ്യാനും ഇയാളെ അനുവദിച്ചതായി കോടതി കണ്ടെത്തി. പാക്കിസ്ഥാനില്‍ ജനിച്ചതെങ്കിലും ഇറ്റാലിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്ന അയ്യാള്‍ ഈ ഉപകരണം മുന്‍പ് കണ്ടിട്ടില്ലെന്ന് കോടതിയില്‍ വാദിച്ചു.

എന്നാല്‍ ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസിന്റെ സിസിടിവി ഫൂട്ടേജില്‍ മുഹമ്മദ് ട്രെയിനില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത് വ്യക്തമാണ്. പൈപ്പ് ബോംബ് ഉള്‍ക്കൊള്ളുന്ന സ്യൂട്ട്‌കേസ് വഹിച്ച് ഇയ്യാള്‍ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നു ഇരുണ്ട ജാക്കറ്റും ജീന്‍സുമാണ് ഇയാളുടെ വേഷം. ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗ്ഗേജ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌കാന്‍ ചെയ്യുമ്പോഴാണ് സ്‌ഫോടനാത്മകമായ വസ്തു കണ്ടെടുക്കുന്നത്.

എന്നാല്‍ എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളുടെ സാനിധ്യം കണ്ടെത്തിയിരുന്നില്ല. പോലീസിന് കൈമാറുന്നതിനുമുന്‍പ് സെക്യൂരിറ്റി മാനേജര്‍ ഡെബോറാ ജെഫ്രിയുടെ പോക്കറ്റിലാണ് ഇത് സൂക്ഷിച്ചിരുന്നത്. സംഭവ സമയം മുഹമ്മദിനെ തീവ്രവാദ വിരുദ്ധ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.

പോലീസിന്റെ പിടിയിലായ തന്റെ മൊബൈല്‍ ഫോണ്‍ കൈപ്പറ്റാന്‍ അന്ന് തന്നെ അയ്യാള്‍ തിരിച്ചെത്തി. പിന്നീട് ഫെബ്രുവരി 5 ന് അയ്യാള്‍ ഇറ്റലിയിലേക്ക് മടങ്ങുകയായിരുന്നു. ഫെബ്രുവരി 8 ന് ഫോറന്‍സിക്‌സ് ഓഫീസര്‍മാരുടെ വിദഗ്ധ പരിശോധനയിലാണ് ഈ സ്ഫോടക വസ്തുവിന്റെ അപകടകരമായ സാധ്യത കണ്ടെത്തുകയും ബോംബ് സ്‌ക്വാഡിനെ അറിയിക്കുകയും ചെയ്തത്.

സ്‌ഫോടക വസ്തു പരിശോധന വിദഗ്ദ്ധനായ ലോര്‍ണ ഫിലിപ്പിന്റെ പരിശോധനയിലാണ് ഇത് ഏറ്റവും അപകടകരവും ജീവന് തന്നെ ഭീഷണിയാകുന്ന സ്‌ഫോടനാത്മകമായ വസ്തുവാണെന്നും കണ്ടെത്തിയത്. ഉപകരണത്തില്‍ ഇരട്ട ബേസ് സ്മോക്ക് ലെസ്സ് പ്രൊപ്പൊലന്റ് അടങ്ങിയിട്ടുണ്ട്, നൈട്രജിലിസറിനും നൈട്രോസെല്ലലോസും കൊണ്ട് നിര്‍മ്മിച്ച ഇവ സാധാരണയായി തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ്.

ഫെബ്രുവരി ഒമ്പതിന് മുഹമ്മദിന്റെ വീട്ടില്‍ ഇറ്റാലിയന്‍ പൊലീസ് റെയ്ഡ് നടത്തി ഇയാളെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അദ്ദേഹം വീണ്ടും മോചിതനായി. ഫെബ്രുവരി 12-ന് മറ്റൊരു വിമാനത്തില്‍ യുകെയിലേയ്ക്ക് പറന്നു. മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

‘വിപുലമായ അന്വേഷണം നടന്നിട്ടും, ഈ ഉപകരണം ഒരു വിമാനത്തില്‍ കയറ്റാന്‍ ശ്രമിച്ച നദീം മുഹമ്മദിന്റെ ഉദ്ദേശം അജ്ഞാതമായി തുടരുന്നതായി
വിചാരണയ്ക്കുശേഷം, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (CPS) ലെ ഭീകരവിരുദ്ധ ഭീകരവിഭാഗത്തിന്റെ തലവനുമായ സ്യൂ ഹെമിംഗ് പറഞ്ഞു:
എന്നാല്‍ അയ്യാള്‍ ആ സ്ഫോടക വസ്തുക്കളുമായി വിമാനത്തില്‍ കയറിയിരുന്നെങ്കില്‍ അനന്തരഫലങ്ങള്‍, വിനാശകരമായേനെയെന്നും അദ്ദേഹം വ്യക്തമാക്കി.

മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതവുമായ ചുറ്റുപാടുകള്‍ ഒരുക്കി യാത്രക്കാരെ അയയ്ക്കാന്‍ ഞങ്ങള്‍ പോലീസും മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ഒരു വക്താവ് പറഞ്ഞു. അതിനാലാണ് ഇത്തരത്തില്‍ അപകടകരമായ ഒരു വസ്തുവിനെ വിമാനത്തില്‍ കൊണ്ടുപോകുന്നതിനെ തടയാന്‍ കഴിഞ്ഞത്.

‘സ്ഫോടക വസ്തു ആദ്യമേ തിരിച്ചറിയാന്‍ കഴിയാത്തത് മുഹമ്മദിന്റെ റിലീസിന് നയിച്ചതായി പോലീസ് പറഞ്ഞു പൈപ്പ് ബോംബ് വിലയിരുത്തിയതില്‍ വന്ന പിശകുകളാണ് അയ്യാളെ ഉടന്‍ റിലീസ് ചെയ്യാന്‍ കാരണമായത്. ഇത്തരത്തില്‍ ഭീകരര്‍ ആധുനിക സംവിധാനങ്ങളിലൂടെ സ്ഫോടക വസ്തുക്കളുമായി വിമാനത്തില്‍ കയറിപ്പറ്റിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കികുത്തികളാകുമെന്ന ചോദ്യവും ബാക്കിയാകുന്നു.

‘ഞങ്ങളുടെ ഉപകരണത്തിന്റെ വിലയിരുത്തലുമായി ബന്ധപ്പെട്ട് ചില പിശകുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു, ഞങ്ങളുടെ നടപടിക്രമങ്ങള്‍ ഞങ്ങള്‍ ഇതിനകം അവലോകനം ചെയ്തിട്ടുണ്ട്, എന്നാല്‍ ഈ വസ്തുവിനെ വിജയകരമായി കണ്ടെത്തിയയിടത്ത് എയര്‍പോര്‍ട്ട് സെക്യൂരിറ്റി പരിശോധനകള്‍ ഫലപ്രദമാണെന്ന് തെളിയിക്കുകയും യാത്രക്കാരനെ തടയാന്‍ പറ്റിയതും വിജയമാണെന്ന് മാഞ്ചസ്റ്റര്‍ പോലീസ് സൂപ്രണ്ടന്റ് ഗ്രീമി ഓപെന്‍ഷ വ്യക്തമാക്കി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: