ലിവിങ് സെര്‍ട്ട് പരീക്ഷ ഫലങ്ങള്‍ അടുത്താഴ്ച പുറത്തുവരും; ഫലം കാത്തിരിക്കുന്നത് 58,000 ലേറെ വിദ്യാര്‍ഥികള്‍

ലിവിങ് സെര്‍ട്ട് പരീക്ഷ ഫലങ്ങള്‍ കാത്തിരിക്കുന്നത് 58,000 ലേറെ വിദ്യാര്‍ഥികള്‍. 25 വര്‍ഷത്തിനിടയിലെ പുതുക്കിയ പരീക്ഷാ ഗ്രേഡിംഗ് സിസ്റ്റവും, CAO പോയിന്റ് സ്‌കെയിലും ഇത്തവണ മാറ്റങ്ങളൊടെയാണ് എത്തുന്നത്. ആഗസ്ത് 16 ബുധനാഴ്ചയാണ് പരീക്ഷ ഫലങ്ങള്‍ പുറത്തുവരുന്നത്.

പതിവുപോലെ നാഷണല്‍ പാരന്റസ് കൗണ്‍സില്‍ പോസ്റ്റ് പ്രൈമറി (എന്‍പിസിപിപി) ഹെല്‍പ്പ്‌ലൈന്‍ തുറന്ന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വിലപ്പെട്ട പിന്തുണ നല്‍കും. സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പറായ – 1800 265 165 – ആറു ദിവസത്തേക്ക് പ്രവര്‍ത്തിക്കും; ഇതിലൂടെ ഫലങ്ങള്‍ അറിയാനും, കോളേജ് ഓഫറുകള്‍ മനസ്സിലാക്കാനും സാധിക്കും.

ഓരോ വര്‍ഷവും, ആയിരക്കണക്കിന് പേരുടെ സംശയങ്ങള്‍ക്ക് ഇതിലൂടെ മറുപടി നല്‍കി വരുന്നു. ഓരോ വ്യക്തിക്കും പ്രത്യേക പിന്തുണ നല്‍കുന്നതിലൂടെ, , പോയിന്റ് സിസ്റ്റം, പുനര്‍പരിശോധന സംവിധാനം നോണ്‍- CAO ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം ഉണ്ടാക്കാന്‍ സഹായിക്കുന്നു. ഈ വര്‍ഷം വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഗ്രേഡിംഗ്, പോയിന്റ്റ് ഭരണകൂടത്തിലെ മാറ്റങ്ങളുമായി പരിചയപ്പെടാന്‍ ശ്രമിക്കുന്നതോടെ പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.

വിദ്യാഭ്യാസ മന്ത്രി റിച്ചാഡ് ബ്രൂട്ടണ്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ അറിയിച്ചു. വളരെ വിശാലമായ കോഴ്സുകളും കരിയറും ഇപ്പോള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: