യുഎസിന്റെ വിദേശനയത്തില്‍ ഇന്ത്യക്ക് പ്രധാന പരിഗണന: രാഹുല്‍ റിച്ചാര്‍ഡ് വര്‍മ

തങ്ങളുടെ വിദേശനയത്തിലെ മുന്‍ഗണനയെന്ന നിലയില്‍ ഇന്ത്യയെ ട്രംപ് ഭരണകൂടം അംഗീകരിച്ചിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രധാന കാരണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ എന്നിവര്‍ തമ്മിലുള്ള മികച്ച ബന്ധമാണെന്നും ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡറായിരുന്ന റിച്ചാര്‍ഡ് രാഹുല്‍ വര്‍മ പറഞ്ഞു. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപ്പിറ്റല്‍ അഡൈ്വസറി സ്ഥാപനമായ ദ ഏഷ്യാ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനാണ് നിലവില്‍ വര്‍മ.

ഒബാമ ഭരണത്തിന്റെ അവസാന രണ്ട്, മൂന്ന് വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വളരെയധികം പുരോഗതി ഉണ്ടായി. ഇരുനേതാക്കളും ഇക്കാര്യത്തില്‍ പങ്കുവഹിച്ചു. പല വ്യത്യസ്ത മേഖലകളിലും സഹകരണമുണ്ടായി. വ്യത്യസ്ത കൂടിയാലോചനകളിലൂടെ പ്രകടമായ ഫലങ്ങള്‍ ലഭിച്ചുവെന്നും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒബാമ ഭരണകൂടത്തിന്റെ കാലഘട്ടത്തില്‍ യുഎസ് -ഇന്ത്യാ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ റിച്ചാര്‍ഡ് വര്‍മ. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ജൂണില്‍ നടത്തിയ കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നും ഇരുവരുടെയും സംയുക്ത പ്രസ്താവന മുന്‍ഗണനള്‍ പുനര്‍ നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് കരുതുന്നതെന്നും വര്‍മ പറഞ്ഞു.

പ്രതിരോധ മേഖലയിലെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം വികസിപ്പിക്കും. ഉഭയകക്ഷി വ്യാപാരം. 500 ബില്യന്‍ ഡോളറാക്കി വര്‍ദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തിനും മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ഊന്നല്‍ നല്‍കി. ഉഭയകക്ഷി വ്യാപ്യാരം വര്‍ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലകളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കും. വെല്ലുവിളികളേക്കാള്‍ കൂടുതല്‍ അവസരങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ എം

Share this news

Leave a Reply

%d bloggers like this: