ഡബ്ലിനില്‍ ഹോട്ടല്‍ മുറികളുടെ വാടക നിരക്ക് കുത്തനെ ഉയര്‍ന്നു

ഡബ്ലിനിലെ ഹോട്ടലുകളില്‍ വാടക നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. ഹോട്ടല്‍ മുറിക്ക് ഒരു ദിവസത്തെ ശരാശരി നിരക്ക് 132 യുറോക്കും 140 യുറോക്കും ഇടയിലെത്തി നില്‍ക്കുകയാണ്. വാടക ഇനത്തില്‍ 5 .5 ശതമാനം മുതല്‍ 7 .5 ശതമാനം വരെയാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രാവല്‍ റിസര്‍ച്ച് കമ്പനിയായ എസ്.ടി.ആര്‍ നടത്തിയ സര്‍വേയിലാണ് ഹോട്ടല്‍ മുറി വാടക നിരക്ക് വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്.

ഹോട്ടലുകളിലെ സൗകര്യങ്ങള്‍ കൂടുന്നതനുസരിച്ച് 136 യൂറോ മുതല്‍ 150 യൂറോ വരെ നിരക്കുകള്‍ നിലവിലുണ്ട്. വിനോദ സഞ്ചാര സീസണുകളില്‍ നിരക്കുകള്‍ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തി നില്‍ക്കുന്നതും കാണാം. ദേശീയ തലത്തിലുള്ള ശരാശരി നിരക്കിനേക്കാള്‍ കൂടുതലാണ് ഡബ്ലിനില്‍ ഈടാക്കുന്നത്. ഹോട്ടലില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുക്കുന്നതനുസരിച്ച് ഡബ്ലിനില്‍ ഹോട്ടല്‍ മുറികള്‍ക്ക് വന്‍ ഡിമാന്റാണ്.

213 യൂറോ വരെ ഒരു ദിവസത്തെ താമസ സൗകര്യത്തിനു ഡബ്ലിനില്‍ ഈടാക്കി വരുന്നുണ്ട്. ഡബ്ലിന്‍ കൂടാതെ കോര്‍ക്ക്, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളിലും ഹോട്ടല്‍ മുറി വാടകയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും താമസത്തിനായി തിരഞ്ഞെടുക്കുന്നത് ഡബ്ലിന്‍ നഗരം തന്നെയാണ്.

പ്രത്യേകിച്ച് യു.എസ്സില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ ഒരു മാസക്കാലത്തോളം അയര്‍ലണ്ടില്‍ ചെലവിടുന്നവരാണ്. ഡബ്ലിനിലെ ഭവന വിലയിലും, വാടക വീടുകള്‍ക്കും ചെലവേറുന്ന കാഴ്ചയാണ് ഈ വര്‍ഷം കാണാന്‍ കഴിയുന്നത്.
ഡി കെ

Share this news

Leave a Reply

%d bloggers like this: