മാനം തെളിഞ്ഞു; ആകാശ വിസ്മയം അയര്‍ലണ്ടില്‍ ദൃശ്യമാകും

ഡബ്ലിന്‍: അയര്‍ലണ്ടിലെ തെളിഞ്ഞ ആകാശത്തില്‍ ഇന്നലെ ഉള്‍ക്കവര്‍ഷം ദൃശ്യമായി. ഇന്നലെയും ഇന്നും വൈകുന്നേരങ്ങളില്‍ ആകാശ വിരുന്നു എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്നാണ് വാന നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രകാശ പൂരിതമായ ഈ കാഴ്ച എല്ലാ വര്‍ഷയും രാജ്യത്ത് ഓഗസ്റ്റ് മാസത്തില്‍ പ്രത്യക്ഷമാകാറുണ്ട്.

ഒരു മിനിട്ടിലും രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ച് പ്രകാശം ചിന്നി ചിതറുന്ന ദൃശ്യമാണ് ആകാശത്ത് കാണാന്‍ കഴിയുന്നത്. ഭൂമിക്ക് 58 കൊലോമീറ്റര്‍ വരെ ദൂരത്തില്‍ ഇവ പ്രകാശം ചൊരിയുന്ന പ്രതിഭാസം തെളിഞ്ഞ ആകാശമായതിനാല്‍ ഇന്നും കാണാന്‍ കഴിയുമെന്നാണ് വാന നിരീക്ഷകരുടെ പ്രതീക്ഷ. ഭൂമിയുടെ ഭ്രമണപഥം മാറുന്നതിന് അനുസരിച്ചാണ് എല്ലാ വര്‍ഷങ്ങളിലും ഈ പ്രതിഭാസം കാണാന്‍ കഴിയുന്നത്.
ഡി കെ

Share this news

Leave a Reply

%d bloggers like this: