ഇരുപത്തിമൂന്നാമത് തുള്ളാമോര്‍ ഷോയ്ക്ക് ഇന്ന് തുടക്കമാകും

തുള്ളാമോര്‍: കാര്‍ഷിക ഉത്പന്നങ്ങളും, കന്നുകാലി ചന്തകളുമൊരുക്കി തുള്ളാമോര്‍ ഷോയ്ക്ക് ഇന്ന് ബട്ടര്‍ ഫീല്‍ഡ് എസ്റ്റേറ്റില്‍ തുടക്കമാകും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കൊപ്പം ലൈവ് സ്റ്റോക് എക്‌സിബിഷന്‍, പതിനായിരത്തിലധികം മത്സരങ്ങള്‍, 175 ,000 യൂറോയുടെ സമ്മാനങ്ങള്‍ എന്നിവയും തുള്ളാമോര്‍ ഷോയുടെ പ്രത്യേകതകളാണ്.

അയര്‍ലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ഷിക ഫെസ്റ്റായ തുള്ളാമോര്‍ ഷോയില്‍ വളര്‍ത്തു മൃഗങ്ങളെ വാങ്ങാനുള്ള സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ തനതായ കാര്‍ഷിക വിഭവങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണിത്. ഇതിനു പുറമെ 20 ,000 കാറുകള്‍ക്ക് ഒരുമിച്ച് പാര്‍ക്ക് ചെയ്യാവുന്ന സൗജന്യ പാര്‍ക്കിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏകദേശം 60 ,000 പേര്‍ മേളക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അയര്‍ലണ്ടിന്റെ ഗ്രാമീണ പാരമ്പര്യം വിളിച്ചോതുന്നതാണ് ഇത്തരം ഷോകള്‍.
ഡി കെ

Share this news

Leave a Reply

%d bloggers like this: