:മണിനാദം നിശ്ശബ്ദമാകുന്നു; ഇംഗ്ലണ്ടിലെ ക്ലോക്ക് ടവര്‍ നീണ്ട നാലു വര്‍ഷത്തേക്ക് അടച്ചിടും

ഓരോ മണിക്കൂറിലും മൈലുകള്‍ക്കപ്പുറം മുഴങ്ങുന്ന മണിനാദം പുറപ്പെടുവിക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ ഇനി നിശ്ശബ്ദമാകും. നീണ്ട നാലു വര്‍ഷങ്ങള്‍ ഇനി ഈ മണിനാദമുണ്ടാകില്ല. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് നാലു വര്‍ഷത്തേക്ക് അടച്ചിടുന്നത്.

ലോകം മുഴുവനുമുളള വിനോദ സഞ്ചാരികളെ വിസ്മയത്തിന്റെ മണിയൊച്ച കേള്‍പ്പിച്ച ക്ലോക്ക് ടവര്‍ അടച്ചിടുന്നത് സന്ദര്‍ശകരെ നിരാശരാക്കുന്നുണ്ട്. ഓരോ മണിക്കൂറിലും കാതിനിമ്പമായി മണിനാദം മുഴക്കുന്ന ക്ലോക്ക് ടവറിന്റെ ശബ്ദം മൈലുകള്‍ക്കപ്പുറത്തേക്ക് മുഴങ്ങിക്കേള്‍ക്കും. കാഴ്ചക്കാര്‍ക്ക് വിസ്മയമായി നിലകൊള്ളുന്ന ക്ലോക്ക് ടവറിന് 157 വര്‍ഷത്തിലധികം പഴക്കമുണ്ട്.

തെംസ് നദീതീരത്തുള്ള പാര്‍ലമെന്റ് മന്ദിരം ലോകപൈതൃക സങ്കേതങ്ങളിലൊന്നാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള ബെന്‍ ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായി നീണ്ട നാലു വര്‍ഷത്തേക്ക് അടച്ചിടുന്നത് സന്ദര്‍ശകരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്.

അതേസമയം ക്ലോക്കിലെ മണി ശബ്ദം നിലച്ചാലും സമയം കൃത്യമായി കാണിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ലോക്ക് ടവറിന്റെ നിലവിലെ കേടുപാടുകള്‍ തീര്‍ത്ത് കൂടുതല്‍ മനോഹരമാക്കാനും ഭാവിയിലേക്ക് സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് ടവറിന്റെ മേല്‍നോട്ടച്ചുമതലയുള്ള സ്റ്റീവ് ജാഗ്സ് പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: