പൈറേറ്റ് മൂലം വീടിനു വിള്ളലുണ്ടോ? പരിഹരിക്കാന്‍ എന്‍.എസ്.എ.ഐ രംഗത്ത്

ഡബ്ലിന്‍: വീടുകള്‍ക്ക് വിള്ളലേല്‍പ്പിക്കുന്ന പൈറേറ്റ് എന്ന ധാതുവിന്റെ സാന്നിധ്യം ഐറിഷ് വീടുകളെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം വീടുകള്‍ക്ക് സഹായ ഹസ്തം നീട്ടുകയാണ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി. രാജ്യത്തെ ഇരുപതിനായിരത്തോളം വീടുകളില്‍ വിള്ളലുകള്‍ സംഭവിച്ചതായി എന്‍.എസ്.എ.ഐ സ്ഥിരീകരിച്ചു.

പൈറേറ്റ് ബാധിച്ച കെട്ടിടങ്ങളെ എ.ബി.സി.ഡി എന്നിങ്ങനെ തരംതിരിച്ച് വിള്ളലുകള്‍ സംഭവിച്ച വീടുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന നിര്‍മ്മാണം നടത്തും. ബില്‍ഡിങ്ങുകളുടെ ചുവരുകള്‍ക്കും, തൂണുകള്‍ക്കും പൊട്ടലുണ്ടാകുന്ന പൈറേറ്റിന്റെ സാന്നിധ്യം മൂലം വീട്ടുടമകള്‍ക്ക് വീട് വിളക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് എന്‍.എസ്.എ.ഐ യുടെ ഇടപെടല്‍.

ഇത്തരം വീടുകള്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് പൈറേറ്റിന്റെ പേര് പറഞ്ഞ് ബാങ്കുകള്‍ മോര്‍ട്ട് ഗേജ് നല്‍കാനും തയ്യാറാകുന്നില്ല. വീടുകള്‍ക്ക് വിള്ളല്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ റിപ്പയറിങ്ങിന് എന്‍.എസ്.എ.ഐ യുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: