ഐറിഷ് കാന്‍സര്‍ സൊസൈറ്റിക്ക് സപ്പോര്‍ട്ടുമായി ലൂക്കന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് മത്സരം 19 ന്

ഡബ്ലിന്‍: പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ലൂക്കന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 19 ന് ടൈറല്‍ടൗണില്‍ നടത്തപ്പെടും. വിജയികള്‍ക്ക് ഓസ്‌കാര്‍ എവറോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും, ലൂക്കന്‍ സ്‌പോര്‍ട്‌സ് ക്ലബ് നല്‍കുന്ന ട്രോഫിയും കാഷ് അവാര്‍ഡുമായിരിക്കും രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍ എന്നിവക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ടൂര്‍ണ്ണമെന്റില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണ്ണമായും ഐറിഷ് കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓസ്‌കാര്‍ ട്രാവല്‍സ്, ഇന്‍ഗ്രേഡിയന്‍സ്, വിഷ്‌വാസ്, എന്‍.ആര്‍.ജി , റോയല്‍ കാറ്റേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന മത്സരങ്ങള്‍ കാണുവാന്‍ അയര്‍ലണ്‍റ്റിലെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളേയും
ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജേഷ് : 0894327909
ഷാനി : 0871276679
സിജോ:0879507037

Share this news

Leave a Reply

%d bloggers like this: