ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിക്ക് സപ്പോര്‍ട്ടുമായി ലൂക്കന്‍ സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 നു റ്റെറല്‍സ്ടൗണ്‍ ഗ്രൗണ്ടില്‍

ഓസ്‌കര്‍ ട്രാവല്‍സ് എവറോളിംഗ് ട്രോഫിക് വേണ്ടി ലൂക്കന്‍ സ്‌പോര്‍ട്‌സ് ക്ലബ് (LSC ) സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 19 നു നടക്കുന്ന ടൂര്‍ണമെന്റില്‍ അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കാനെത്തും. റ്റെറല്‍സ്ടൗണ്‍ മൈതാനിയില്‍ വെച്ചായിരിക്കും ഇത്തവണത്തെ ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

വിജയികളെ കാത്തിരിക്കുന്നത് ഓസ്‌കര്‍ ട്രാവല്‍സ് നല്‍കുന്ന എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുമായിരിക്കും. ലൂക്കന്‍ സ്‌പോര്‍ട്‌സ് ക്ലബ് നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് രണ്ടാം സ്ഥാനക്കാര്‍ക്കായി കാത്തിരിക്കുന്നത്. ഇവ കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍ തുടങ്ങിയവയ്ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ടൂര്‍ണമെന്റില്‍ നിന്നും കിട്ടുന്ന മുഴുവന്‍ തുകയും ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിക്ക് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുകയാണ്.

ഇന്‍ഗ്രീഡിയന്റ്‌സ്, വിശ്വാസ്, റോയല്‍ കേറ്ററേഴ്‌സ്, NRG ഫുഡ്‌സ് തുടങ്ങിയവരുടെ സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റ് കാണാന്‍ അയര്‍ലണ്ടിലെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജേഷ്: 0894327909
ഷാനി: 0871276679
സിജോ: 0879507037

Share this news

Leave a Reply

%d bloggers like this: