ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെ കുറിച്ച്‌ വിവരങ്ങള്‍ പുറത്ത്

വ്യോമയാന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കടലില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച്‌ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചന. മലേഷ്യന്‍ വിമാനം എംഎച്ച്‌ 370 കാണാതായതിനോട് ചേര്‍ന്നുള്ള സമുദ്ര ഭാഗങ്ങളില്‍ നിന്നുള്ള ചില സാറ്റലൈറ്റ് ചിത്രങ്ങളാണ് പുതിയ പ്രതീക്ഷക്ക് പിന്നില്‍.

ഓസ്ട്രേലിയയിലെ മുതിര്‍ന്ന ഗവേഷകരാണ് ഇപ്പോള്‍ വിമാനം അന്വേഷിക്കുന്നത്. 2014ല്‍ 239 യാത്രക്കാരുമായി എംഎച്ച്‌ 370 കാണാതായ സമുദ്ര ഭാഗത്തു നിന്നും നാല് സാറ്റലൈറ്റുകളെടുത്ത ചിത്രങ്ങളാണ് പുതിയ സൂചനകള്‍ക്ക് പിന്നില്‍. വിമാനം കാണാതായി ഒരു മാസക്കാലയളവില്‍ സാറ്റലൈറ്റുകളെടുത്ത ചിത്രങ്ങളില്‍ 70 വസ്തുക്കള്‍ സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നത് കാണാം. ഇത് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടമാകാമെന്ന സൂചനയാണ് ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) നല്‍കുന്നത്.

ജിയോസയന്‍സ് ഓസ്ട്രേലിയയുടെ കണ്ടെത്തല്‍ പ്രകാരം 12 വസ്തുക്കള്‍ മനുഷ്യ നിര്‍മിതമാണെന്ന് ഉറപ്പിക്കാം. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിക്കാനാവില്ല. മലേഷ്യന്‍ വിമാനം തകര്‍ന്ന് രണ്ടാഴ്ച്ചക്കു ശേഷം 2014 മാര്‍ച്ച്‌ 23ന് ഫ്രഞ്ച് സൈന്യത്തിന്റെ സാറ്റലൈറ്റുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത്. മലേഷ്യന്‍ വിമാനം കാണാതായ പ്രദേശത്തു നിന്നും കിഴക്കു ഭാഗത്തു നിന്നാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

ഫ്രഞ്ച് സൈന്യം പുറത്തുവിട്ട നാല് ചിത്രങ്ങള്‍ മാര്‍ച്ച്‌ രണ്ടിനാണ് ഓസ്ട്രേലിയന്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്. ദുരന്തം നടന്ന് അപ്പോഴേക്കും മൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. 2017 ജനുവരിയില്‍ ഓസ്ട്രേലിയന്‍ മലേഷ്യന്‍ ചൈനീസ് സര്‍ക്കാരുകള്‍ സംയുക്തമായി നടത്തിയ മലേഷ്യന്‍ യാത്രാവിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. യാത്രക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്വകാര്യ ഏജന്‍സി വഴി തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: