എയര്‍ ഇന്ത്യയില്‍ മയക്കുമരുന്നു കടത്ത് : മലയാളി ജീവനക്കാരന്‍ അറസ്റ്റില്‍

എയര്‍ ഇന്ത്യ വിമാനത്തിലൂടെ മയക്കുമരുന്ന്? കടത്തിയ കേസില്‍ മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍. എയര്‍ ഇന്ത്യ 440 വിമാനത്തില്‍ നിന്നാണ്? മയക്കുമരുന്ന്? കണ്ടെത്തിയത്?. ജൂലൈ 19ന് ദുബായില്‍നിന്ന് ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ നിന്നാണ്? മയക്കുമരുന്നു പൊതി കണ്ടെടുത്തത്?. 1895 ഗ്രാം തൂക്കമുള്ള പൊതി ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയില്‍ നിന്നാണ്? കണ്ടെടുത്തത്?.

ഒരു മാസത്തിലധികമായി ഡല്‍ഹി കസ്റ്റംസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്തിലൂടെ എത്രകാലമായി മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന പ്രതി ചെന്നൈയിലാണ് സ്ഥിരതാമസം.

സംഭവത്തിനു പിന്നില്‍ ഏതെങ്കിലും ഏജന്റുമാരുണ്ടോ, എവിടെ നിന്നാണ് ഇത് എത്തുന്നത് എന്നതും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ ലഹരികടത്തില്‍ ഉള്‍പ്പെട്ടതായി കസ്റ്റംസ് സംശയിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യംചെയ്യും. ലഹരികടത്തിനു പിന്നില്‍ രാജ്യാന്തര സംഘമുണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: