അയര്‍ലന്റിലെ ആശുപത്രിയില്‍ കുട്ടികളുടെ വെയ്റ്റിങ് ലിസ്റ്റ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക

ഡബ്ലിന്‍: അയര്‍ലന്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ വെയ്റ്റിങ് ലിസ്റ്റ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക. സിന്‍ ഫിന്‍ ടി.ഡി എയാസ് ഒ സ്‌നോഡ മന്ത്രിസഭയിലാണ് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസിനോട് ക്രംലിന്‍ ആശുപത്രിയിലെ വെയിറ്റിങ് ലിസ്റ്റ് സംബന്ധിച്ച പ്രതിസന്ധിയെക്കുറിച്ച് പരാതി ഉന്നയിച്ചത്. 2013-നു ശേഷം 2867 കുട്ടികളാണ് ട്രോളിയില്‍ ചികിത്സ കാത്തു കിടന്നത്. 2017-ല്‍ 666 കുട്ടികളാണ് വെയ്റ്റിങ് ലിസ്റ്റ് കാത്തിരിക്കുന്നത്. അപസ്മാരം പോലുള്ള ഗുരുതരമായ രോഗാവസ്ഥയിലുള്ള കുട്ടികളാണ് കാത്തിരുപ്പ് പട്ടികയില്‍ കൂടുതലുള്ളത്. സെറിബ്രല്‍ പ്ലസ്സി പോലുള്ള രോഗബാധിതരും ഇക്കൂട്ടത്തിലുണ്ട്.

ആശുപത്രിയിലെ തിരക്ക് വര്‍ദ്ധിച്ചതിനാല്‍ പെട്ടെന്ന് തന്നെ ഇവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ വിദേശരാജ്യങ്ങളിലെങ്കിലും ലഭ്യമാക്കണമെന്ന് ടി.ഡി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളും അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

വരേദ്കര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം 18 മാസത്തിലധികമായി കാത്തിരിക്കുന്ന വെയിറ്റിങ് ലിസ്റ്റിലേക്ക് 5000 ത്തോളം കൗമാരക്കാര്‍ അധികമായിട്ടുണ്ട്. പ്രതിവര്‍ഷം 4,934 കുട്ടികളെ വെയിറ്റിങ് ലിസ്റ്റില്‍ ആകുന്നതോടെ രാജ്യത്ത് കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ 540 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഒരു ആശുപത്രി അപ്പോയിന്റ്‌മെന്റിന് 18 മാസത്തില്‍ കൂടുതല്‍ സമയം കാത്തിരുന്ന കുട്ടികളുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 540 ശതമാനം വര്‍ധിച്ചത് ആശങ്കാജനകമാണെന്ന് പ്രൈമറി കെയര്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസസ് എന്ന സംഘടനയുടെ വക്താവ് ജോണ്‍ ബ്രസ്സില്‍ പറഞ്ഞു.

2012-ലെ നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ടിന്റെ അളവ് വര്‍ധിപ്പിക്കാന്‍ 2017 ബജറ്റില്‍ തീരുമാനമായിരുന്നു. അതേസമയം കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: