മുത്തലാഖ് ഭരണഘടനാ വിരുദ്ധം ; ചരിത്ര വിധി പ്രസ്താവിച്ചത് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ബെഞ്ച്

 
മുത്തലാഖ് വഴിയുള്ള വിവാഹമോചനം ആറ് മാസത്തേയ്ക്ക് സുപ്രീംകോടതി നിരോധിച്ചു. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണ് മുത്തലാഖ് എന്ന് പരിശോധിച്ചാണ് കോടതിയുടെ തീരുമാനം. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും ഇതിനായി ആറ് മാസത്തെ സമയം അനുവദിക്കുന്നതായും അതുവരെ രാജ്യത്ത് മുത്തലാഖ് പ്രകാരം വിവാഹമോചനം അനുവദിക്കരുതെന്നും ആയിരം പേജുള്ള വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

തുടക്കത്തില്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമോ അല്ലയോ എന്നതിനെ സംബന്ധിച്ച് വിധിയില്‍ ആശയകുഴപ്പം ഉയര്‍ന്നിരുന്നു. അഞ്ച് അംഗ ബഞ്ചിലെ മൂന്നുപേരും മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞപ്പോള്‍ മറ്റു രണ്ടുപേര് ഇതിനെ അനുകൂലിച്ചു രംഗത്ത് വന്നുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഞ്ച് വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയ സൈറാ ബാനു, 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന് ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരും കേസില്‍ കക്ഷിയാണ്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, രോഹിങ്ടന്‍ നരിമാന്‍, യു.യു. ലളിത്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യന്‍, പാഴ്സി, ഹിന്ദു, മുസ്ലിം സമുദായങ്ങളില്‍നിന്നും ഓരോരുത്തര്‍ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. മുത്തലാഖിനെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് അനുവദിച്ചത്.

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസില്‍ കക്ഷിചേര്‍ന്നിരുന്നു. മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകള്‍ മുത്തലാഖിനെതിരെയും ഹര്‍ജി നല്‍കി. കേന്ദ്രസര്‍ക്കാരും ഒരു കക്ഷിയാണ്. മുന്‍മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.

മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദംകേള്‍ക്കുമ്പോഴായിരുന്നു കോടതിനിരീക്ഷണം. മുത്തലാഖ് പാപമാണെന്നായിരുന്നു അമിക്യസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചത്. ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, രോഹിങ്ടണ്‍ നരിമാന്‍, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യന്‍ , പാഴ്‌സി, ഹിന്ദു മുസ്ലിം സമുദായങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്.

 

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: