അയര്‍ലണ്ടില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത

ഡബ്ലിന്‍: രാജ്യത്ത് ഇന്ന് ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത കല്പിച്ചു കൊണ്ട് മെറ്റ് ഏറാന്റെ ഓറഞ്ച് വെതര്‍ വാണിങ് നിലവില്‍ വന്നു. ഇന്ന് ഉച്ച തിരിഞ്ഞ് ആരംഭിക്കുന്ന വാങ്ങിങ് അര്‍ധരാത്രി വരെ നിലനില്‍ക്കുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചിരിക്കുകയാണ്. കൊണാട്, കാവന്‍, മൊനാഗന്‍, ഡോനിഗല്‍ എന്നീ പ്രദേശങ്ങളിലായിരിക്കും മഴയും ഇടിയും ശക്തമാകുന്നത്.

കോനാട്ടിലും, അള്‍സ്റ്ററിലും മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നടക്കാനിറങ്ങുന്നവര്‍ക്ക് ഇന്നും നാളെയും അത്ര ശുഭകരമായ ദിനങ്ങളായിരിക്കില്ല അനുഭവപ്പെടുന്നത്. റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ വളരെയധികം ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇടിമിന്നലുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഏറാന്‍ നിര്‍ദ്ദേശിക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: